ന്യൂയോര്‍ക്ക്: ഫോമയുടെ 2018- 2020 കാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്റെ പ്രസിഡന്റ് ജോര്‍ജ് വര്‍ക്കിയെ ട്രഷറര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കുവാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കുറഞ്ഞ കാലയളവില്‍ തന്നെ 250-ല്‍പ്പരം കുടുംബാംഗങ്ങളുടെ സ്ഥിര അംഗത്വവുമായി ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനില്‍ അതിശക്തരായി മാറിയ ഐ.സി.എ.ഡബ്ല്യുവില്‍ നിന്ന് ഫോമ എക്‌സിക്യൂട്ടീവിലേക്ക് ജോര്‍ജ് വര്‍ക്കിയുടെ സ്ഥാനാര്‍ത്ഥിത്വം വെസ്റ്റ്‌ചെസ്റ്ററില്‍ കൂടിയ പൊതുയോഗം ഐക്യകണ്‌ഠ്യേന അംഗീകരിച്ചു.

എക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും അക്കൗണ്ടിംഗില്‍ ബിരുദാനന്തര ബിരുദവുമുള്ള ജോര്‍ജ് വര്‍ക്കി വളരെ വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നു. കൂടാതെ സാമുദായിക-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ജോര്‍ജ് വര്‍ക്കി ഫോമയുടെ നേതൃരംഗത്തേക്ക് വരുന്നത് ഫോമയ്ക്ക് തികച്ചും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നു ഐ.സി.എ.ഡബ്ല്യു വിലയിരുത്തുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here