കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ കേരളാ കോണ്‍ഗ്രസിന് വിജയം. കേരള കോണ്‍ഗ്രസിന്റെ പ്രതിനിധി സഖറിയാസ് കുതിരവേലി ഇടതു മുന്നണിയുടെ പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 22 അംഗ ജില്ല പഞ്ചായത്തില്‍ 12 വോട്ടുകളാണ് സഖറിയാസിന് ലഭിച്ചത്. സി.പി.എമ്മിന്റെ ആറ് അംഗങ്ങളും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു.

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് എട്ട് വോട്ടാണ് ലഭിച്ചത്.ഇടതുപക്ഷത്ത് സി.പി.ഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കേണ്ടതില്ലെന്നായിരുന്നു സി.പി.ഐ തീരുമാനം. പി.സി ജോര്‍ജ് വിഭാഗം പ്രതിനിധി വോട്ട് അസാധുവാക്കി.

സിപിഎമ്മിന് ആറും സിപിഐക്ക് ഒന്നും കോണ്‍ഗ്രസിന് എട്ടും, കേരളാ കോണ്‍ഗ്രസിന് നാലും പിസിജോര്‍ജ് പക്ഷത്തിന് ഒന്നും സീറ്റ് വീതമാണ് ഉണ്ടായിരുന്നത്.

ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ജോഷി ഫിലിപ്പ് രാജിവച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഇടതുമുന്നണിയോടടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ഒന്നിച്ചത്. കര്‍ഷക മുന്നണിയുടെ രൂപീകരണത്തോടെയാണ് മാണി വിഭാഗം ഇടതിനോട് അടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നത്.

അതേസമയം മാണിയുടേയും മുന്നണിയുടേയുടേയും ഭാഗത്തു നിന്നുണ്ടായത് കടുത്ത വിശ്വസ വഞ്ചനയെന്ന് മുന്‍ പ്രസിഡന്റ് ജോഷി കുര്യന്‍ പ്രതികരിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here