ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഉന്നത തസ്തികകളും സാങ്കേതിക തൊഴിലുകളും പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നു. ഇക്കാര്യം ഔദ്യോഗികമായി സഊദി മോണിട്ടറി അതോറിറ്റി (സാമ) ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി അറിയിച്ചു.

ഇന്‍ഷുറന്‍സ് കമ്പനികളിലെ ക്ലെയിം മാനേജ്‌മെന്റ്, കെയര്‍ അഡ്മിനിസ്‌ട്രേഷന്‍ തൊഴിലുകള്‍ ജൂലൈ രണ്ടിനു മുമ്പ് പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നതിന് സാമ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സ്വദേശിവല്‍ക്കരണം 28 ശതമാനമാണ്. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഇന്‍ഷുറന്‍സ് മേഖലയുടെ വിഹിതം ഒന്നര ശതമാനമായി കഴിഞ്ഞ വര്‍ഷം കുറഞ്ഞിട്ടുണ്ടെന്നും സാമ ഗവര്‍ണര്‍ പറഞ്ഞു.

സഊദിയില്‍ 48 ശതമാനം വാഹനങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളുടെയും അപകട മരണങ്ങളുടെയും തോതുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഈ നിരക്ക് വളരെ കുറവാണ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ സ്വതന്ത്രമായ കസ്റ്റമര്‍ കെയര്‍ വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് സാമ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലെയിം തുകയും പോളിസി റദ്ദാക്കുന്ന പക്ഷം തിരിച്ചുനല്‍കേണ്ട തുകയും ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി സാമ ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here