പാന്‍ കാര്‍ഡിനു വേണ്ടി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന ഉത്തരവില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. വ്യാജനെ കണ്ടെത്താനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെ അറ്റോണി ജനറല്‍ മുകുള്‍ രോഹ്തഗിയാണ് ഇക്കാര്യം അറിയിച്ചത്.

ആധാര്‍ കാര്‍ഡ് ആക്ട് പ്രകാരം സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. ആക്ട് പ്രകാരം ആധാര്‍ വിവരങ്ങള്‍ അതോറിറ്റി സുരക്ഷയൊരുക്കുമെന്നും രോഹ്തഗി പറഞ്ഞു.

പാന്‍ കാര്‍ഡിന് ആധാര്‍ കാര്‍ഡിന്റെ ആവശ്യമെന്താണെന്ന് കഴിഞ്ഞ പ്രാവശ്യം ഹരജി പരിഗണിക്കുന്നതിനിടെ സുപ്രിം കോടതി ചോദിച്ചിരുന്നു.

കള്ളപ്പണം പരിശോധിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രമാണ് ഒറ്റവഴിയെന്ന് ഇതിനു മറുപടിയെന്നോണം എ.ജി കോടതിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here