എറണാകുളം: പ്രസ് ഓൺ മീഡിയയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പുതിയ ആരാധന ഗാനങ്ങളുടെ സി.ഡി.’സ്നേഹ കൂടാരം’ പുറത്തിറങ്ങി. എറണാകുളം ടൗൺ എ ജി സഭയിൽ ഗുഡ് ന്യൂസ് എഡിറ്റർ ടി.എം.മാത്യു തോമസ് വടക്കേക്കുറ്റിന് നല്കി പ്രകാശനം ചെയ്തു. ടോണി ഡി.ചെവ്വുക്കാരൻ അവതരണം നടത്തി. പ്രൊഫ.എം.കെ.സാമുവേൽ, എം.സി കുര്യൻ, സൈലാസ്, സജി ഫിലിപ്പ് തിരുവഞ്ചൂർ, സജി മത്തായി കാതേട്ട്, മാത്യു കിങ്ങിണിമറ്റം എന്നിവർ സന്നിഹിതരായിരുന്നു. രാജൻ കണ്ണൂർ, ജോർജ് മത്തായി സി.പി.എ, സാബു ലൂയിസ് എന്നിവർ എഴുതിയ ഗാനങ്ങൾ കെസ്റ്റർ, ലിഷാ കാതേട്ട്, സോണി സാം എന്നിവരാണ് പാടിയിരിക്കുന്നത്.

CD photo

(ടി.എം.മാത്യു തോമസ് വടക്കേക്കുറ്റിന് നല്കി ‘സ്നേഹ കൂടാരം’ എന്ന സി.ഡി പ്രകാശനം ചെയ്യുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here