ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ ഈ വര്‍ഷവും മെയ് മാസം ഏഴാം തീയതി ഞായറാഴ്ച ആചരിക്കപ്പെടുന്നു. അന്നേ ദിവസം, ക്‌നാനായ ഭദ്രാസന ആര്‍ച്ച്ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ ചട്ടത്തില്‍ ഗീവറുഗീസ് കോറെപ്പിസ്‌കോപ്പയുടെയും ഫാ. ബിജുമോന്‍ ജേക്കബിന്റെയും സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് പ്രദിക്ഷണവും, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയത്തിലെ ഒരു ത്രോണോസ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തിനു വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച പുണ്യവാന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു ഏവരും പെരുന്നാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് സ്‌നേഹപൂര്‍വ്വം താല്പര്യപ്പെടുന്നു.

Gheevarughese Chattathil Corepiscopos (Vicar)
Fr. Jerry Jacob (Associate Vicar)

Schedule
8:45am – Morning Prayer
9:30am – Holy Tri-mass (Mooninmel Qurbono)
Chief Celebrant – H.E. Ayub Mor Silvanos, (Archbishop of Knanaya Syriac Archdiocese for America, Canada and Europe)
11:00am – Procession & Benediction

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി. റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ (വികാരി) (518) 9286261, റവ.ഫാ. ജെറി ജേക്കബ് (അസി. വികാരി) (845) 519 9669, ജെഫി തോമസ് (വൈസ് പ്രസിഡന്റ് (914) 439 0991, ബോബി കുര്യാക്കോസ് (സെക്രട്ടറി) (201) 256 1426, ഐസക്ക് വര്‍ഗീസ് (ട്രഷററ്) (914) 3301612, ബൈജു വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) (914) 349 1559.

whiteplainsperunal_pic2

LEAVE A REPLY

Please enter your comment!
Please enter your name here