ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 95. 98 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഈ വര്‍ഷം. കഴിഞ്ഞവര്‍ഷം 96.59 ശതമാനമായിരുന്നു വിജയം.


എസ്.എസ്.എല്‍.സി ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


4,37, 156 കുട്ടികള്‍  ഉപരിപഠനത്തിന് അര്‍ഹത നേടി. 20,967 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്.

1174 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 405 സര്‍ക്കാര്‍ സ്‌കൂളുകളാണ്.

സേ പരീക്ഷ 22 മുതല്‍ 26 വരെ നടക്കും. റീ വാല്യൂവേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആണ് ഫലപ്രഖ്യാപനം നടത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here