ഐ.എസ്.ആര്‍.ഒയുടെ ദക്ഷിണേഷ്യാ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 4.57 നായിരുന്നു പാകിസ്താന്‍ ഒഴികെയുള്ള ആറു സാര്‍ക്ക് രാജ്യങ്ങള്‍ക്കുള്ള സമ്മാനമായ ജി.എസ്.എല്‍.വി എഫ്- 09 ന്റെ വിക്ഷേപണം.

വാര്‍ത്താവിനിമയ, പ്രക്ഷേപണ സാറ്റലൈറ്റാണ് ജി.എസ്.എല്‍.വി എഫ്- 09. ദക്ഷിണേഷ്യയിലെ സാമ്പത്തിക വികസനത്തിന് പിന്തുണ നല്‍കുന്നതാവും സാറ്റലൈറ്റെന്ന് മന്‍കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, മാല്‍ദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യ വിവരങ്ങള്‍ പങ്കുവയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here