ബർലിൻ ∙ കേരളത്തിലെ തെരുവുനായ്ക്കൾ അപകടകാരികളാണെന്നും കേരളത്തിൽ വിനോദസഞ്ചാരത്തിന് എത്തുന്ന ജർമൻകാർ ജാഗ്രത പുലർത്തണമെന്നും ജർമൻ മാധ്യമങ്ങളുടെ മുന്നറിയിപ്പ്.

കഴിഞ്ഞവർഷം ജർമൻകാരന് ഇന്ത്യയിലെത്തിയപ്പോൾ തെരുവുനായയുടെ കടിയേൽക്കുകയും ജർമനിയിൽ തിരിച്ചെത്തിയപ്പോൾ പേവിഷബാധമൂലം മരിക്കുകയും ചെയ്ത സംഭവം എടുത്തുകാട്ടിയാണു മുന്നറിയിപ്പ്. അടുത്ത കാലത്ത് ജർമനിയിലെ പ്രമുഖ അച്ചടി ദൃശ്യമാധ്യമങ്ങൾ ഇന്ത്യയിലെ തെരുവ് നായ്ക്കളെക്കുറിച്ച് പഠനറിപ്പോർട്ടും പ്രസിദ്ധീകരിച്ചു. കേരളം ‘ഡോഗ്സ് ഓൺ കൺട്രി’ ആയി മാറി എന്നുവരെ ജർമൻ മാധ്യമങ്ങൾ ആക്ഷേപിച്ചു.

ഇന്ത്യയിൽ കുറഞ്ഞത് 25 കോടി തെരുവുനായ്ക്കളുണ്ടെന്നാണ് ജർമൻകാരുടെ കണ്ടെത്തൽ.തെരുവുനായ്ക്കളെ തലോടാനോ ഭക്ഷണം നൽകാനോ ശ്രമിക്കരുതെന്നും പഠനറിപ്പോ‌ർട്ടിൽ സ‍ഞ്ചാരികൾക്കു മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here