അനിഷ് ജി എസ്
18192426_284947828624616_5874014026964312209_o

ജീവിതം മുറിച്ചു
ദൂരം കുറിച്ചു
മൈൽക്കുറ്റികൾ
ഉണ്ടായിരുന്നു.

പഠനത്തിന്.
ജോലിക്ക്.
വിവാഹത്തിന്.
കുട്ടികൾക്ക്.

മരണത്തിന്
മൈൽക്കുറ്റിയില്ല.
മരക്കുരിശേ നീ
വഴി കാട്ടുക.

LEAVE A REPLY

Please enter your comment!
Please enter your name here