Home / കേരളം / ജോസ് കെ.മാണി യുഡിഎഫ് വഴി ഇനി പാര്‍ലമെന്റിലെത്തില്ലെന്ന് കെ.സി. ജോസഫ്

ജോസ് കെ.മാണി യുഡിഎഫ് വഴി ഇനി പാര്‍ലമെന്റിലെത്തില്ലെന്ന് കെ.സി. ജോസഫ്

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണിക്കും മകന്‍ ജോസ് കെ. മാണിക്കുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ.സി. ജോസഫ്. ജോസ് കെ.മാണി യുഡിഎഫ് വഴി ഇനി പാര്‍ലമെന്റിലെത്തില്ലെന്ന് കെ.സി. ജോസഫ് പറഞ്ഞു. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിന്റെ പുറത്ത് ഇനിയൊരു നുകം വച്ചുകെട്ടാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിലെ അമര്‍ഷം ഏതറ്റംവരെയും പോകാം. വഞ്ചന തുറന്നുകാട്ടി കോട്ടയത്ത് കോണ്‍ഗ്രസ് അടിത്തറ വിപുലമാക്കുമെന്നും കെ.സി. ജോസഫ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാണിയും മകനുമുള്ള കേരള കോണ്‍ഗ്രസ് ഇനി മുന്നണിയില്‍ ഉണ്ടാകില്ല. കേരള കോണ്‍ഗ്രസിലെ അണികളുടെ അമര്‍ഷം അവരെ സുഗമമായി മുന്നോട്ടു കൊണ്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Check Also

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്; വീണ്ടും സ്വകാര്യഏജന്‍സികള്‍ പിടിമുറുക്കി

  കൊച്ചി: സ്വകാര്യ ഏജന്‍സികള്‍ വഴി കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍. നോര്‍ക്ക അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി …

Leave a Reply

Your email address will not be published. Required fields are marked *