ചിക്കാഗോ : ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി പടര്‍ന്നുകിടക്കുന്ന കരിങ്കുന്നം നിവാസികളുടെ കൂട്ടായ്മ (പിക്‌നിക്) 2017 ജൂലൈ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള (92 Bender RD, Desplaines IL 60016) പാര്‍ക്കില്‍ വച്ച് നടത്തുവാന്‍ സാജന്‍ ഇരുമ്പിന്റെ ഭവനത്തില്‍ വച്ചു കൂടിയ ആലോചനാ മീറ്റിംഗില്‍ വച്ച് തീരുമാനിച്ചു.

കരിങ്കുന്നം നിവാസിയും ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മാനുങ്കല്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ചിക്കാഗോയിലെ മുഴുവന്‍ കരിങ്കുന്നം നിവാസികളെയും പങ്കെടുപ്പിച്ചു നടത്തുന്ന സംഗമത്തിന് സാജന്‍ ഉറുമ്പിലിന്റെ നേതൃത്വത്തില്‍ ജയിംസ് പാട്ടപതി, ബിജോയി നടുപ്പറമ്പില്‍ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. കരിങ്കുന്നംകാര്‍ക്ക് ഓര്‍ക്കാനും സ്മരണകള്‍ പങ്കിടാനും ഇത് ഒരു നല്ല അവസരമായിരിക്കുമെന്നതില്‍ സംശയമില്ല.

ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കിടാനും സുഹൃദ്ബന്ധങ്ങളും കുടുംബബന്ധങ്ങളും പുതുക്കുതിനും അമേരിക്കയിലെ എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നിന്നും വിവാഹം കഴിപ്പിച്ചുവിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും ക്ഷണിക്കുതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജന്‍ ഉറുമ്പില്‍ (1 773 407 7744), ജോസ് ഓലിയാനിയ്ക്കല്‍ (1 773 837 8924), ബിജോയി നടുപ്പറമ്പില്‍ (1 847 722 5555), ജെയിംസ് പാട്ടപ്പതിയില്‍ (1 847 410 1100). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here