രണം മണക്കുന്ന സിറിയന്‍ യുദ്ധഭൂമിയില്‍ നിന്ന് അഭയം തേടി ഇറങ്ങുമ്പോള്‍ എങ്ങോട്ടെന്നൊരു ധാരണ പോലുമില്ലായിരുന്നു മുഹമ്മദ് – അഫ്ര ദമ്പതികള്‍ക്ക്. മകള്‍ നയയുടെും മകന്‍ നെയ്‌ലിന്റേയും കൈപിടിച്ച് അവര്‍ എത്തിച്ചേര്‍ന്നത് കാനഡയില്‍. അവിടെ അവര്‍ പുതിയ ജീവിതം കരുപ്പിടിപ്പിച്ചു. സ്‌ഫോടനങ്ങളുടെ ഭീകരതയില്ലാത്ത, ചോരച്ചുവപ്പില്ലാത്ത നല്ല നാളുകള്‍. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി കാണിച്ച നല്ല മനസ്സിന് നന്ദിയായി അവര്‍ തങ്ങള്‍ക്കു പിറന്ന മൂന്നാമനെ അദ്ദേഹത്തിന്റെ പേരു വിളിച്ചു. ജസ്റ്റിന്‍ ട്രൂഡോ ആദം ബിലാന്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജസ്റ്റിന്റെ ജനനം.ഒരു തവണ സിറിയന്‍ സൈന്യത്തിന്റെ തടവിലായ മുഹമ്മദ് പിന്നീട് രക്ഷപ്പെടുകയായിരുന്നു. സൈന്യം വീണ്ടും തന്നെ നോട്ടമിടുന്നുണ്ടെന്നറിഞ്ഞതോടെ എങ്ങിനെയും രാജ്യം വിടണമെന്നായി. അപ്പോഴാണ് ജസ്റ്റിന്‍ ട്രൂഡോ അധികാരമേറ്റ കാനഡ അഭയാര്‍ഥികളെ സ്വീകരിക്കുന്നുണ്ടെന്നറിഞ്ഞത്. പിന്നീട് ഒന്നും ആലോചിച്ചില്ല. ഫെബ്രുവരിയിലാണ് ഇവര്‍ കാനഡയിലെത്തിയത്.

justin

ഇപ്പോള്‍ കാനഡയില്‍ ബാര്‍ബറായി ജോലി ചെയ്യുകയാണ് ഈ 29കാരന്‍. കാനഡ തീര്‍ത്തും വ്യത്യസ്തമാണ്. സിറയയിലേതു പോലെ യുദ്ധഭീതിയില്ല. എല്ലാം നല്ലതാണ്- അഫ്ര പറയുന്നു. കാനഡയില്‍ വന്നയുടനെ തണുത്ത കാലാസസ്ഥയടക്കം കുറച്ചു പ്രയാസമുണ്ടായിരുന്നു. എന്നാല്‍ വേഗം ഇവിടവുമായി ഇണങ്ങി. അഫ്ര ഓര്‍ത്തെടുക്കുന്നു.ജസ്റ്റിന്‍ ട്രൂഡോ അധികാരമേറ്റ 2015 മുതല്‍ 40,000ത്തിലേറെ സിറിയന്‍ അഭയാര്‍ഥികള്‍ കാനഡയില്‍ ചേക്കേറിയതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ യാത്രാ നിരോധത്തിനെതിരെ ജസ്റ്റിന്‍ ട്രൂഡോ ശക്തമായി പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here