മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിനു സര്‍വകക്ഷിയോഗത്തില്‍ പൂര്‍ണപിന്‍തുണ കിട്ടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈയേറ്റങ്ങള്‍ക്കെതിരേ യാതൊരു വിട്ടുവീഴ്ചയും ഇല്ല. വന്‍കിടക്കാരായാലും കൈയേറ്റം ഒഴിപ്പിക്കും. ആദ്യം കൈവയ്ക്കുക വന്‍കിടക്കാരുടെ കൈയേറ്റങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷണത്തിനു ശക്തമായ നടപടികള്‍ ആരംഭിക്കും. ഭാവിയില്‍ കൈയേറ്റം ഉണ്ടാകാതിരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തും.

കൈയേറ്റങ്ങളെ കുറിച്ച് സര്‍ക്കാറിനു വ്യക്തമായ ധാരണയുണ്ട്. നടപടികളിലേക്ക് സര്‍ക്കാര്‍ ഉടന്‍ കടക്കും.

തോട്ടംഉടമകള്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല. തോട്ടം തൊഴിലാളികള്‍ക്ക് വീട് നല്‍കുന്നതിന് മുന്‍ഗണന നല്‍കും. 1977ന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കും.രണ്ടു വര്‍ഷം കൊണ്ട് പട്ടയവിതരണം പൂര്‍ത്തിയായാക്കും. മൂന്നാറിലെ നദികളിലെ മാലിന്യം നീക്കം ചെയ്യുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here