യുഎസ് പൗരനെ തടവിലാക്കിയതായെന്ന അവകാശവാദവുമായി ഉത്തരകൊറിയ. പ്യോംഗ്യാംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ജീവനക്കാരനായ കിം ഹാക് സോംഗിനെ തടവിലാക്കിയതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മെയ് ആറിനാണ് ഇയാളെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.

കൊറിയന്‍ മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടെ, ഉത്തരകൊറിയ തടവിലാക്കുന്ന നാലാമത്തെ യുഎസ് പൗരനാണിത്. ഉത്തരകൊറിയ തടവിലാക്കുന്ന പ്യോംഗ്യാംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് കിംഗ് ഹാക് സോംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here