പശ്ചിമബംഗാളില്‍ ഊമയും ബധിരയുമായ പതനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി.  മാല്‍ഡ ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരമാണ് ഈ പൈശാചിക സംഭവമുണ്ടായത്.

ഇളയ സഹോദരിയോടൊപ്പം മാങ്ങ പറിക്കാന്‍ തോട്ടത്തിലേക്കു പോവുകയായിരുന്നു പെണ്‍കുട്ടി. അജ്ഞാതരായ മൂവര്‍ സംഘം ഇരുവരേയും ബലമായി പിടിച്ചു വലിച്ചു. ഇളയ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു.

രക്തസ്രവം മൂലം ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here