ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ കൈക്കൂലി ആരോപണത്തില്‍ അഴിമതി വിരുദ്ധ സ്‌ക്വാഡ് അന്വേഷണം നടത്തുമെന്ന് ലഫ്. ഗവര്‍ണര്‍. സംഭവവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രയുടെ കൈവശമുണ്ടായിരുന്ന തെളിവുകള്‍ സ്‌ക്വാഡിന് കൈമാറിയതായും ഗവര്‍ണര്‍ അറിയിച്ചു.

 കെജ് രിവാളിനെതിരെ ശക്തമായ പ്രതിഷേധവുമായി  പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. കെജ്‌രിവാള്‍ രാജിവക്കണമെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

കെജ്‌രിവാള്‍ സ്വവസതിയില്‍ വച്ച് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനില്‍ നിന്നും കൈക്കൂലിയായി 2 കോടി രൂപ കൈപറ്റിയതിന് സാക്ഷിയാണെന്നായിരുന്നു പുറത്താക്കിയ ജലവിഭവവകുപ്പ് മന്ത്രി കപില്‍ മിശ്രയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here