ബെംഗളുരു :    മറ്റുള്ളവരെ വേദനിപ്പിക്കുന്നവനല്ല, അവരുടെ ഹൃദയത്തെ തണുപ്പിക്കുന്നവനാണ് യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസിയെന്ന് റവ. അനിസണ്‍. കെ.സാമുവേല്‍ പറഞ്ഞു.  ഹെബ്ബാള്‍, ചിരജ്ഞീവിലേ ഔട്ട് വിക്ടറി ഇന്‍റര്‍നാഷണല്‍ അസംബ്ലീസ് ഓഫ് ഗോഡ് വര്‍ഷിപ്പ് സെന്‍ററിന്‍റെ (വി.ഐ.എ.ജി) 21-ദിന ഉപവാസ പ്രാര്‍ത്ഥനയുടെ സമാപന ദിന സംയുക്ത ആരാധനയില്‍ വചന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  പരിശുദ്ധാത്മ ശക്തി പ്രാപിച്ചാല്‍ മാത്രമെ ദൈവീക സമാധാനം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.  വി.ഐ.എ.ജി സീനിയര്‍ പാസ്റ്റര്‍ റവ. രവിമണി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.  പുതിയതായ് തിരഞ്ഞെടുത്ത 18 ശുശ്രൂഷകര്‍ക്കുള്ള (ഓര്‍ഡിനേഷന്‍) അനുഗ്രഹ പ്രാര്‍ത്ഥന റവ. ഡോ. ഏലീയാസ് ജേക്കബ് നിര്‍വഹിച്ചു.  ഏപ്രില്‍ 16 മുതല്‍ ദിവസവും രാവിലെയും വൈകിട്ടും നടന്ന പ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍മാരായ ഡോ.കെ.സി ജോണ്‍, ബാബു ചെറിയാന്‍, റവ. ടി.ജെ സാമുവേല്‍, മാത്യു കുര്യന്‍, കെ.എ ഏബ്രഹാം, അനിസണ്‍ കെ. സാമുവേല്‍, ജോണ്‍സണ്‍ കുണ്ടറ, നോബിള്‍.പി.തോമസ്, നൂറുദ്ദീന്‍മുള്ള, വിന്‍സെന്‍റ് സെല്‍വകുമാര്‍, സാം കുമരകം, ഡോ. ഏലിയാസ് ജേക്കബ്, ആല്‍വിന്‍ തോമസ്, സിനോ സ്കറിയ, രവിമണി എന്നിവര്‍ പ്രസംഗിച്ചു.  ലോക സമാധാനത്തിനും, വരള്‍ച്ച നേരിടുന്ന കര്‍ണാടക അടക്കമുള്ള സ്ഥലങ്ങളില്‍ മഴയ്ക്ക് വേണ്ടിയുമാണ് ഉപവാസ പ്രാര്‍ത്ഥന നടത്തിയതെന്ന് റവ. രവിമണി പറഞ്ഞു.  തിരുവത്താഴ ശുശ്രൂഷയ്ക്ക് റവ. ജോണ്‍ തോമസ് നേതൃത്വം നല്‍കി.  പതിനായിരത്തില്‍ പരം ആളുകള്‍ സംയുക്ത ആരാധനയില്‍ പങ്കെടുത്തു.  വി.ഐ.എ.ജി ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു.

VIAG Fasting Closing Ceremony

    വിക്ടറി ഇന്‍റര്‍നാഷണല്‍ അസംബ്ലീസ്  ഓഫ് ഗോഡ് വേര്‍ഷിപ്പ് സെന്‍റര്‍ (വി.ഐ.എ.ജി) 21 ദിന ഉപവാസപ്രാര്‍ത്ഥന സമാപന ദിനസംയുക്ത ആരാധനയില്‍ റവ. അനിസന്‍ കെ.സാമുവേല്‍ (വലത്) പ്രസംഗിക്കുന്നു.  റവ. രവിമണി സമീപം.

VIAG Flayer

LEAVE A REPLY

Please enter your comment!
Please enter your name here