ഫ്‌ളോറിഡ: സമീപ കാലത്ത് ഇന്ത്യാക്കാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളിലും കൊലപാതക പരമ്പരകളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അധികൃതരുടെ ശ്രദ്ധനേടുന്നതിനും ബോധവല്‍കരണം നടത്തുന്നതിനുമായി ഫോമയുടെ ആഭിമുഖ്യത്തില്‍ സര്‍വമത പ്രാര്‍ത്ഥനയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.

ഫ്‌ളോറിഡയിലെ ഗാന്ധി സ്‌ക്വയറില്‍ (Falcons Lea Park, 14900 Stirling Rd, Drive, FL-33331) മെയ് 10-ാം തീയതി വൈകുന്നേരം അഞ്ചുമണി മുതല്‍ 6.30 വരെയാണ് സമ്മേളന പരിപാടികള്‍. സര്‍വമത പ്രാര്‍ത്ഥനയോടൊപ്പം, ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ ഐക്യവും അഖണ്ഡതയും സമാധാനവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പൊതുസമ്മേളനത്തില്‍ നിയമജ്ഞരും പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ സഹന, സമാധാന യജ്ഞങ്ങളുടെ ആവേശവും പ്രേരണയുമുള്‍ക്കൊണ്ടാണ് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സ്മരണ സ്ഥലിയില്‍ അടിയന്തിര പ്രാധാന്യത്തോടെ ജാതി, മത, വര്‍ഗ, വര്‍ണ ഭേദമെന്യേ ഏവരെയും സമന്വയിപ്പിച്ചുകൊണ്ട് ഈ സമാധാന യജ്ഞം നടത്തുന്നത്. അടുത്ത കാലത്തായി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ വംശീയ വിദ്വേഷത്തിന്റെ പേരിലും മറ്റും അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ പലവിധ അക്രമങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. അതുപോലെ മോഷണം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പലരും മരിക്കുകയും ഗുരുതരമായ പരിക്കുകള്‍ക്കിരയാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 19ന് ഫ്‌ളോറിഡയില്‍ മലയാളി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടലുളവാക്കുന്നതാണ്.

കണ്ണൂര്‍ സ്വദേശി ഷിനോയ് മൈലക്കലിനാണ് അഫ്രിക്കന്‍ അമേരിക്കന്‍ വംശജനില്‍ നിന്നും വെട്ടേറ്റത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിനു അടുത്തുള്ള സ്റ്റുവര്‍ട്ട് സിറ്റിയില്‍ സ്റ്റോര്‍ നടത്തി വരുകയായിരുന്നു ഷിനോയ്. വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഷിഫ്റ്റ് മാറുന്ന സമയമായത് കൊണ്ട് പകല്‍ സമയത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി സ്ത്രീ മാറി ഷിനോയ് തന്നെ വൈകിട്ടത്തെ ഷിഫ്റ്റില്‍ ക്ലര്‍ക്ക് ജോലിക്കു കയറി.

ഇരുവരും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ജറമിയ ഇമ്മാനുവേല്‍ ഹെന്റട്രിക്ക്‌സ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ സറ്റോറിലേക്ക് കടന്നു വന്ന് യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ വംശജയെ ഹരാസ്സ് ചെയ്യുവാനും ഒച്ച വയ്ക്കുവാനും തുടങ്ങി. ഇത് കണ്ട കടയുടമയായ ഷിനോയ് ഇടയ്ക്കിടപ്പെട്ടു. പെട്ടെന്ന് ജറമിയ ഒളിച്ചു വച്ചിരുന്ന കത്തിയെടുത്ത് ഷിനോയുടെ കൈയില്‍ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം പുറത്തേക്കോടി.

ഉടന്‍ തന്നെ ഷിനോയ് പോലീസിനെ വിളിക്കുകയും ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. സി.സി ക്യാമറയിലൂടെ ആക്രമിയെ തിരിച്ചറിഞ്ഞ പോലീസ് ഉടന്‍ തന്നെ അറസ്റ്റു ചെയ്തു. ജറമിയയെ ചോദ്യം ചെയ്തപ്പോള്‍, അവര്‍ അറബികളാണെന്നും, തനിക്ക് അറബികളെ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പറഞ്ഞു. ഹേറ്റ് ക്രൈമിന് പോലീസ് കേസെടുക്കുകയും ചെയ്തു.

ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിനു ശേഷം അഞ്ചാമത്തെ ഇന്ത്യന്‍ വംശജനാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഇതില്‍ മൂന്നു പേര്‍ ദാരുണമായി കൊലചെയ്യപ്പെട്ടു. സമാന സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് നിയമപാലകരില്‍നിന്നും നീതി പീഠങ്ങളില്‍ നിന്നും ലഭ്യമാക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് പൊതുസമ്മേളനത്തിലേയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ക്ഷണിച്ചിരിക്കുന്നത്. യോഗത്തില്‍ പ്രസ്തുത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വിവിധ മത വിഭാഗങ്ങളില്‍പ്പെട്ടവരുടെ അഭിപ്രായ രൂപീകരണം നടത്തി സമാധാന പൂര്‍മായ ഭാവിക്കായി പ്രാര്‍ത്ഥിക്കുമെന്നും പരിപാടിയില്‍ പൊതുജനങ്ങള്‍ പങ്കെടുക്കണമെന്നും ഫോമ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

contact
Benny Vachachira: 847 322 1973

Binu Mampilly: 941 580 2205

Sajan Kurian: 214 672 3682

Mathew Varghese: 954 234 1201

, Savy Mathew: 954 295 6435

Sheela Jose: 954 643 4214

Sajan Mathew: 954 295 2102

Suresh Nair: 954 662 1459

Jijo Jose: 561 213 9698

Jose Thomas: 305 342 5706

Dr. Mohan Gupta: 954 817 0155

Miami Prayer

LEAVE A REPLY

Please enter your comment!
Please enter your name here