കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് (എം) വിമത എല്‍ഡിഎഫ് പിന്തുണയോടെ ജയിച്ചു.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അന്നമ്മ രാജുവാണ് എല്‍ഡിഎഫ് പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടത്. നാലിനെതിരെ ഏഴു വോട്ടുകള്‍ക്കാണു അന്നമ്മയുടെ വിജയം.

കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടു നിന്നു. പാര്‍ട്ടി കൈവിട്ടതു കൊണ്ടാണ് സിപിഎമ്മിന്റെ സഹകരണം തേടിയതെന്ന് അന്നമ്മ രാജു പിന്നീട് പ്രതികരിച്ചു. അര്‍ഹതപ്പെട്ട സ്ഥാനം പാര്‍ട്ടി നല്‍കാതെ പറ്റിച്ചതു കൊണ്ടാണ് ഇത്തരത്തിലൊരു നീക്കമെന്നും അവര്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന അന്നമ്മ രാജുവിനെ പ്രസിഡന്റാക്കാന്‍ സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. ആകെ 13 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് 6, കേരള കോണ്‍ഗ്രസ് നാല്, കോണ്‍ഗ്രസ് 2, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ഭൂരിപക്ഷം തികച്ചാണ് ഭരണം നടത്തിവന്നത്. ധാരണ പ്രകാരം ആദ്യത്തെ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിനും പിന്നീട് കോണ്‍ഗ്രസിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം. എന്നാല്‍, എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ ഭരണസമിതിയെ പുറത്താക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here