കോഗ്‌നിസന്റിനു പിന്നാലെ വന്‍കിട ഐടി കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുന്നു.

വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളാണ് 10 മുതല്‍ 20 വര്‍ഷംവരെ പ്രവര്‍ത്തി പരിചയമുള്ള മധ്യനിര, സീനിയര്‍ ലെവലിലുള്ള ജീവനക്കാരെ പറഞ്ഞുവിടാനൊരുങ്ങുന്നത്.

യു.എസ് പൗരന്മാരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്.

ഡയറക്ടര്‍മാര്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് കോഗ്‌നിസന്റ് സ്വയം വിരമിക്കല്‍ ഈയിടെയാണ് നടപ്പാക്കുന്നത്.

താഴെതട്ടിലുള്ളവരടക്കം ആറായിരത്തോളം പേരെയാണ് കോഗ്‌നസന്റ് പിരിച്ചുവിടുന്നത്.

ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഫോസിസ് തയ്യാറെടുത്തുകഴിഞ്ഞു. ഗ്രൂപ്പ് പ്രൊജക്ട് മാനേജേഴ്‌സ്, പ്രൊജക്ട് മാനേജേഴ്‌സ്, സീനിയര്‍ ആര്‍ക്കിടെക്ട്‌സ് തുടങ്ങിയവരില്‍ പലരും പുറത്തുപോകേണ്ടിവരും.

വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകാത്ത സാഹചര്യത്തില്‍ 10 ശതമാനം ജീവനക്കാര്‍ പുറത്തുപോകേണ്ടിവരുമെന്ന് ജീവനക്കാരുടെ യോഗത്തില്‍ വിപ്രോ സിഇഒ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here