പാകിസ്താന്‍ സൈനികരുടെ തലയറുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്ന വാഗ്ദാനവുമായി മുസ്ലിം യുവ ആതങ്ക്‌വാദ് വിരോധി സമിതി.

തീവ്രവാദത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്ലിം യുവ ആതങ്ക്‌വാദ് വിരോധി സമിതി.

ഇന്ത്യന്‍ സൈനികരുടെ ശരീരം വികൃതമാക്കിയ പാകിസ്താന്‍ സൈനികരുടെ തലയുമായി വരുന്നവര്‍ക്ക് പാരിതോഷികമായി അഞ്ചു കോടി രൂപ നല്‍കുമെന്ന് സംഘടന ചെയര്‍മാന്‍ മുഹമ്മദ് ഷക്കീല്‍ സൈഫി അറിയിച്ചു.

സംഘടനാപ്രവര്‍ത്തകര്‍ പിരിവിട്ട് ഈ തുക സ്വരൂപിക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഇതിലേക്ക് തുക കൈമാറാമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here