2020ഓടെ സഊദിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായി സിവില്‍ സര്‍വീസ് മന്ത്രാലയം. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 70,000 വിദേശികളെ ഇതു വഴി ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും മന്ത്രാല വൃത്തങ്ങള്‍ അറിയിച്ചു. സമ്പൂര്‍ണ സഊദി വല്‍ക്കരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം പദ്ധതിയുടെ ലക്ഷ്യം.

3352 പേര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലും 48,973 പേര്‍ ആരോഗ്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. 15,844 പേര്‍ യൂനിവേഴ്‌സിറ്റി അധ്യാപകരും 881 പേര്‍ സാങ്കേതിക, തൊഴില്‍ പരിശീലന കോര്‍പറേഷനു കീഴിലെ സ്ഥാപനങ്ങളിലെ അധ്യാപകരുമാണ്. അവശേഷിക്കുന്നവര്‍ മറ്റു വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു. പൊതുമേഖലയില്‍ വിദേശികള്‍ ജോലി ചെയ്യുന്ന തൊഴിലുകള്‍ 2020 ഓടെ സഊദിവല്‍ക്കരിക്കാന്‍ സിവില്‍ സര്‍വീസ് മന്ത്രാലയമാണ് പദ്ധതി തയാറാക്കിയത്. പദ്ധതിയെ കുറിച്ച് അറിയിക്കുന്നതിന് സിവില്‍ സര്‍വീസ് മന്ത്രാലയം ഇന്നലെ ശില്‍പശാല സംഘടിപ്പിച്ചു. ഡെപ്യൂട്ടി സിവില്‍ സര്‍വീസ് മന്ത്രി അബ്ദുല്ല അലി അല്‍മുലഫി ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യൂനിവേഴ്‌സിറ്റികളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും മാനവ ശേഷി ആസൂത്രണ വിദഗ്ധരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here