മില്‍വാക്കി: നിയന്ത്രണമില്ലാതെ റോഡിലൂടെ പാഞ്ഞുവന്ന വാഹനം പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ കണ്ടത് അവിശ്വസനീയ കാഴ്ച. കാറിന്റെ െ്രെഡവിങ് സീറ്റില്‍ മദ്യപിച്ചു ലക്ക്‌കെട്ട അമ്മയുടെ മടിയിലിരുന്ന് കാറ് നിയന്ത്രിച്ചിരുന്നത് എട്ടു വയസുകാരനായ മകന്‍. സോബ്രിറ്റി ടെസ്റ്റിന് വിധേയയാക്കിയ മാതാവ് പരിശോധനയില്‍ പരാജയപ്പെട്ടു.

ഇതു മൂന്നാം തവണയാണ് മദ്യപിച്ചു വാഹനം ഓടിക്കുന്നതിന് ഇവര്‍ പിടിയിലാകുന്നത്. പൊലീസിനെ കണ്ടതോടെ പേടിച്ച എട്ടുവയസുകാരന്‍ അറസ്റ്റു ചെയ്യരുതെന്നും ജയിലിലേക്കയക്കരുതെന്നും ആവശ്യപ്പെട്ടു നിലവിളിക്കാന്‍ ആരംഭിച്ചു. മാതാവിനോടൊപ്പം ജയിലില്‍ കൊണ്ടുപോകാതെ കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസിനെ ഏല്‍പ്പിക്കുകയായിരുന്നു പൊലീസ്.

മുതിര്‍ന്നവര്‍ മദ്യപിച്ചു വാഹനം ഓടിക്കുമ്പോള്‍ കുട്ടികള്‍ വാഹനത്തില്‍ യാത്രചെയ്യുന്നതു അപകടകരമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും അപകടത്തില്‍പ്പട്ട് ജീവന്‍ നഷ്ടപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്യുന്നതും സാധാരണമായിരിക്കുന്നു.

mother photo

LEAVE A REPLY

Please enter your comment!
Please enter your name here