ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ  ഫൊക്കാനയുടെ  കേരളാകണ്‍വെന്‍ന് മുൻ പ്രസിഡന്റുംന്മാരുടെ ആശംസകൾ.  അമേരിക്കൻ മലയാളികൾ ഇതു വരെ കാണാത്ത കലാ സാംസ്കാരിക പരിപാടികളുമായി ഫൊക്കാന 2017 കേരളാകണ്‍വെന്‍ഷൻ   ചരിത്രത്തിന്റെ താളുകളിൽ ഇടം തേടുകയാണ് . ഈ  അവസരത്തിൽ മുൻ  കാലങ്ങളിൽ ഫൊക്കാനയെ  നയിച്ചിട്ടുള  ഡോ. അനിരുദ്ധൻ, പാർഥസാരഥി പിള്ള, മന്മഥൻ നായർ, കമാണ്ടർ ജോർജ് കോരത്ത്, പോൾ കറുകപ്പള്ളിൽ,ജി .കെ . പിള്ള, മറിയാമ്മ പിള്ള, ജോൺ പി ജോൺ  എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ  എല്ലാ വിധ  ആശംസകൾ അറിയിച്ചു. കേരള കൺവൻഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ  നടപ്പാക്കാൻ വേണ്ടിയുള്ള  ഒരു  വേദി ആകും എന്നതിൽ  അവർ സന്തോഷം രേഖപ്പെടുത്തി.

ലോക മലയാളികൾക്ക് ആവേശവും പ്രചോദനവുമായ സംഘടന അതിന്റെ ചരിത്ര വഴികളിൽ മാറ്റത്തിന് നാന്ദി കുറിക്കുകയാണ് .അതിനു ഫൊക്കാനായുടെ പുതിയ കമ്മിറ്റി നടത്തുന്ന കേരളാ പ്രവേശം  ആണ് ഫൊക്കാനാ കേരളാ കൺവൻഷൻ  2017 . ഫൊക്കാന 1983 ൽ നിലവില വരുമ്പോൾ അമേരിക്കൻ മലയാളികളുടെ ഒത്തുചേരൽ എന്നതിനപ്പുറത്തു കേരളത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കായി അർഹിക്കുന്ന സഹായം എത്തിക്കുക എന്നാ വലിയ ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു .ഒരു പക്ഷെ അന്ന് മുതൽ ഇന്നുവരെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഫോക്കനയോളം സജീവമായി കേരളാ സമൂഹത്തിൽ ഇടപെട്ട മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ല .പ്രക്ത്യക്ഷമായും പരോക്ഷമായും കേരളീയ സമൂഹത്തിൽ ഫൊക്കാന നടത്തിയ ഇടപെടലുകൾ വളരെ വലുതാണ്‌. ഈ  പ്രവർത്തനം തുടർന്നു കൊണ്ട് പോകുന്നതിൽ മുൻ പ്രസിഡന്റുംന്മാർ  സന്തോഷം രേഖപ്പെടുത്തി.

  കേവലം ഫൊക്കാനയുടെ വിജയത്തിനു വേണ്ടി  മാത്രമല്ല ഈ കണ്‍വെന്‍ഷൻ .വരുംകാലങ്ങളിൽ  ഉള്ള  ഫൊക്കാനയുടെ  ഭാവി പരിപാടികളെ കളെ ഒരു ചരടിൽ  കോര്ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാല്ക്കാരം ആണ് ആലപ്പുഴ കണ്‍വെന്‍ഷൻ .  നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ കൺവൻഷൻ  തുറന്നുകാട്ടിത്തരും. ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങൾ , അവശ്യംവേണ്ട പരിഹാരങ്ങളും കൂടുതൽ ചർച്ചയ്ക്കു ഫൊക്കാന വിധേയമാക്കും. എല്ലാ  അമേരിക്കാൻ മലയാളികൾക്കും മെയ് 27 ന്  ആലപ്പുഴയിലേക്കു സ്വാഗതം .

ex.fokana presidents

LEAVE A REPLY

Please enter your comment!
Please enter your name here