മെൽബൺ : മെൽ ബണിലെ അങ്കമാലി -നെടുമ്പാശ്ശേരി പ്രദേശങ്ങളിലെ മലയാളികൾ ഒത്ത് ചേർന്ന് പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി ആന്റ് നെടും പാശ്ശേരി PAAN രൂപീകരിച്ചു. നോബിൾ പാർക്ക് സെന്റ്. ആന്റണീസ് പള്ളി ഹാളിൽ നടന്ന ചടങ്ങിൽ സംഘടനയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.പാൻ പ്രസിഡന്റായി ശ്രീ.നിക്സൺ ചാക്കുണ്ണിയെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി പോളി ചിറമേൽ, ജനറൽ സെക്രട്ടറിയായി ആഷ്ലി തോമസ്, ജോയിന്റ് സെക്രട്ടറിയായി ആർവി പൗലോസ്, ട്രഷററായി ധന്യ ക്ലീറ്റസ്, പി.ആർ.ഓ.ആയി ബിജി തോമസ് എന്നിവരെയും യോഗം ഐകകണ്ടേന തെരഞ്ഞെടുത്തു, കമ്മറ്റിയംഗങ്ങളായി ഡോ.ഷാജി വർഗീസ്, ചാക്കോ അരീക്കൻ, ജയ്‌സൺ മറ്റപ്പള്ളി, പ്രശാന്ത് തോമസ്, സുനിൽ പോൾ , ജോൺ ദേവസ്സി, ബിനു സ്‌റ്റീഫൻ, മിനു ആന്റണി, സജി ഇട്ടീര, ജി ജോ പൗലോസ്, വിനോജ് വർഗീസ്, സെബാസ്റ്റ്യൻ ജോസ്, ബിജു നെറ്റിനപ്പിള്ളി, നിജു ചാക്കുണ്ണി, എന്നിവരെയും പെതുയോഗം തെരഞ്ഞെടുത്തു.വളരെ ജനാധിപത്യപരമായി നടന്ന തെര ഞ്ഞെടുപ്പിൽ അങ്കമാലി -നെടുംബാശ്ശേരി നിവാസികൾ കുടുംബസമേതം പങ്കെടുത്തു.ഈ പ്രദേശത്ത് താമസക്കാരായ പ്രവാസികൾക്ക് ഏവർക്കും പാൻ അംഗമാകാം.ഇതിന്റെ വിപുലമായ ഔപചാരികമായ ഉൽഘാടനം ഉടൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.തെരഞ്ഞെടുപ്പിന് ശേഷം പാൻ കുടുംബത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ നടന്നു.പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനായി ഫെയ്‌സ് ബുക്ക്, വാട്ട്സ് അപ് പാൻ കൂട്ടായ്മകൾ രൂപീകരിക്കുവാൻ പ്രത്യേകം കമ്മറ്റികളെ ചുമതലപ്പെടുത്തി. നാട്ടിൽ കഷ്ട്ടത അനു ഭവിക്കുന്നയാളുകൾക്ക് ജീവ കാരുണ്യപ്രവർത്തനം നടത്താനും യോഗത്തിൽ തീരുമാനമായി.ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുകയും സ്വന്തം നാട്ടുകാരെ പരിചയപ്പെടാനും അവസരം ഒരുക്കിയ പാൻ കമ്മറ്റിയെ കൂട്ടായ്മയിൽ പങ്കെടുത്തവർ അനു മോദിച്ചു.

2K7A9806

LEAVE A REPLY

Please enter your comment!
Please enter your name here