Home / കേരളം / മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരം താത്കാലികമായി അവസാനിപ്പിച്ചു
pombilai-orumai

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരം താത്കാലികമായി അവസാനിപ്പിച്ചു

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എം.മണി നേരിട്ടെത്തി മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയിരുന്ന സമരം താത്കാലികമായി നിര്‍ത്തി.

20 ദിവസമായി തുടര്‍ന്ന് വന്നിരുന്ന സമരമാണ് നിര്‍ത്തിയത്. നേരത്തെ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം ജൂലൈ ഒന്‍പത് മുതല്‍ സമരം ശക്തമാക്കാനാണ് പൊമ്പിളൈ ഒരുമൈയുടെ തീരുമാനം. മന്ത്രി മണി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും അവര്‍ അറിയിച്ചു.

Check Also

vincent

വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; വിൻ​സൻറ്​ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങൾ

Total Share: 000000നെയ്യാറ്റിൻകര: വീട്ടമ്മ ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കോവളം എം.എൽ.എ എം. വിൻെസൻറിനെതിരെ ഗുരുതര ആരോപണങ്ങൾ. വ്യാഴാഴ്ച മജിസ്ട്രേറ്റിനും …

Leave a Reply

Your email address will not be published. Required fields are marked *