ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിന്നുമുള്ള ശ്രീമതി റോസമ്മ അറയ്ക്കല്‍ ആണ് ചാപ്റ്ററിന് നേതൃത്വം നല്‍കുന്നത്.

ലോംഗ് ഐലന്‍ഡില്‍ നിന്നുമുള്ള ഷൈല പോള്‍ സെക്രട്ടറി, ജെസ്സി ജയിംസ് ട്രഷറര്‍ എന്നീ ഇനങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. ലീനാ വര്‍ക്കി, അഞ്ജന ജോ, അല്‍ഫോന്‍സാ തോമസ്, വല്‍സ ഏബ്രഹാം, ഷൈല റോഷന്‍, സില്‍വിയ ഷാജി, മീര രാജു, ഡോണാ ജോസഫ്, ഉഷാ രാജു, ഷൈനി മാത്യു, ഷെറിന്‍ ഏബ്രഹാം എന്നിവരാണ് കമ്മറ്റിയംഗങ്ങള്‍.

ഫോമാ നാഷ്ണല്‍ വിമന്‍സ് ഫോറം സമ്മേളനത്തില്‍വച്ച് മെട്രോ റീജിയണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം നടക്കുകയുണ്ടായി.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ടോളം ചാപ്റ്ററുകള്‍ ഇതിനോടകം രൂപം കൊണ്ടതായി വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.സാറാ ഈശോ അറിയിച്ചു. പ്രാദേശികതലത്തിലുള്ള ചാപ്റ്ററുകളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിനായി വിമന്‍സ് ഫോറം നാഷ്ണല്‍ കമ്മറ്റി ഒരു രൂപരേഖ തയ്യാറാക്കുന്നുണ്ട്. വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ കോര്‍ത്തിണക്കിക്കൊണ്ട് ഒരു ശക്തമായ സംഘടനയായി ഫോമാ വിമന്‍സ് ഫോറം വളര്‍ന്നുകൊണ്ടിരിക്കുന്നു.

MetroMetro chapterSherin Abraham

ഷെറിന്‍ ഏബ്രഹാം

Leena Varkey

ലീനാ വര്‍ക്കി

Shiny Mathew

ഷൈനി മാത്യു

LEAVE A REPLY

Please enter your comment!
Please enter your name here