ബെംഗളൂരു : ലോക നഴ്സിങ്ങ് ദിനാഘോഷത്തിന്‍റെ ഭാഗമായി ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ഫ്ളോറന്‍സ് നൈറ്റിങ്ങ്ഗേല്‍ അവാര്‍ഡ് പെന്തെക്കോസ്ത് വിശ്വാസിയും ബെംഗളൂരു എം.എസ്.രാമയ്യ മെഡിക്കല്‍ കോളേജ് നഴ്സിങ് സൂപ്രണ്ടുമായ ലിസി ജോണിന് ലഭിച്ചു.  വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍ അവാര്‍ഡ് വിതരണം നടത്തി.  കര്‍ണാടക ആരോഗ്യ കുടുംബക്ഷേമവകുപ്പും ആംഗ്ലോ ഇന്ത്യന്‍ യൂണിറ്റി സെന്‍ററും ചേര്‍ന്നാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.  ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ അയ്യത്ത് കുടുംബത്തില്‍ നിന്നും കര്‍ണാടകയിലെ ഭദ്രാവതിയില്‍ വന്ന ആരംഭകാല വിശ്വാസികളായ എ.വി.വൈലി പരേതനായ അന്നക്കുട്ടിയുടെയും മകളാണ് ലിസി.  ഭദ്രാവതിയിലും ബെംഗളൂരുവിലും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം നേഴ്സിങ്ങ് കോളേജ് അദ്ധ്യാപികയായും പ്രിന്‍സിപ്പാള്‍ ആയും സേവനം അനുഷ്ഠിച്ചിരുന്നു.  സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്‍റ് ജോണ്‍ മാത്യുവുമായി വിവാഹിതയായ  ശേഷം ബെംഗളൂരുവില്‍ വിദ്യാരണ്യപുരയില്‍ താമസിക്കുന്നു.  റിനി (എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി), സ്റ്റീവ് (സെന്‍റ് ജോണ്‍ഫ് പി.യു.കോളേജ് വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്.  ജാലഹള്ളി ശാരോന്‍ എ.ജി സഭാംഗമായ ലിസി ജോണ്‍ സഭാവ്യത്യാസമെന്യ കര്‍ണാടകയുടെ ഇതര ഗ്രാമങ്ങളില്‍ വിവിധ ക്രൈസ്തവ സംഘടനകളോടൊപ്പം ആതുര സേവനം ചെയ്ത് വന്നിരുന്നു.  സഭയില്‍ സണ്‍ണ്ടേസ്കൂള്‍ പ്രധാന അദ്ധ്യാപികയായും, യുവജന വിഭാഗമായ സി.എ സെക്രട്ടറിയുമായ ലിസിയും കുടുംബവും ആത്മീയ കാര്യങ്ങളില്‍ മുന്‍പന്തിയിലാണ്.  ദൈവം നല്‍കിയ താലന്തുകള്‍ ആതുര സേവനരംഗത്ത് കാരുണ്യത്തിന്‍റെയും അര്‍പ്പണ ബോധത്തിന്‍റെയും പുണ്യകര്‍മ്മമായി നിറവേറ്റണമെന്ന് ലിസി ജോണ്‍ പറഞ്ഞു.

FN award Lissy John
ആതുര സേവനരംഗത്തെ മികവിനുള്ള ഫ്ളോറന്‍സ് നൈറ്റിങ്ങ്ഗേള്‍ അവാര്‍ഡ് ലിസി ജോണ്‍ മന്ത്രി യു.ടി ഖാദറില്‍ നിന്ന് സ്വീകരിക്കുന്നു.

 Lissy Award

LEAVE A REPLY

Please enter your comment!
Please enter your name here