ന്യൂയോര്‍ക്ക് : ഭാരത് ബോട്ട് ക്ളബ്ബിന്റെ വാര്‍ഷിക കുടുംബ സംഗമം 2017 മേയ് 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഓറഞ്ചുബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് വിവിധ പരിപാടികളോടെ നടന്നു. വന്ദേമാതരം ആലപിച്ചുകൊണ്ട് കുമാരി നന്ദന കൃഷ്ണരാജ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കുമാരി സവിത സുരേഷ് അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു.  

 സെക്രട്ടറി കൃഷ്ണരാജ് മോഹന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ചെറിയാന്‍ വര്‍ഗീസ് ചക്കാലപ്പടിക്കൽ തൻ്റെ അധ്യക്ഷ പ്രസംഗത്തില്‍, ഭാരത് ബോട്ട് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ട്രസ്റ്റീ ബോര്‍ഡ്  ചെയര്‍മാന്‍ സാജു എബ്രഹാം ആശംസകള്‍ നേര്‍ന്നു.    

മുഖ്യാതിഥികളില്‍ ഒരാളായി പങ്കെടുത്ത  കുട്ടനാട്ടുകാരനും വള്ളംകളി പ്രേമിയും ഭാരത് ബോട്ട് ക്ളബ്ബിന്റെ അഭ്യുദയകാംക്ഷിയുമായ പ്രൊഫ. ജോസഫ് ചെറുവേലി ആശംസകള്‍ അര്‍പ്പിക്കുകയും എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തു. 

മറ്റൊരു മുഖ്യാതിഥിയായ ശശിധരന്‍ നായര്‍ തൻ്റെ  ആശംസാ പ്രസംഗത്തില്‍ ഫോമാ സംഘടിപ്പിച്ച മത്സര വള്ളം കളിയോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടുകൂടി പരിഹരിക്കാന്‍ ഭാരത് ബോട്ട് ക്ലബ്ബ് കാണിച്ച മഹാമനസ്കതയെ പ്രകീര്‍ത്തിച്ചു. 

കവിയും ഗായകനുമായ അജിത് എന്‍. നായര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ചടങ്ങുകള്‍ക്ക് മിഴിവേകി. 

 ഫൊക്കാനയെ പ്രതിനിധീകരിച്ച് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പിള്ളില്‍, പ്രവാസി ചാനല്‍ ഡറെക്റ്റര്‍ സുനില്‍ ട്രൈസ്റ്റാര്‍, ടീം ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, മാനേജര്‍ ചെറിയാന്‍ കോശി, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, എന്നിവര്‍ ആശംസകള്‍ നേർന്നു. 

നയന സുജിത്, ലിസി ബാബു, സുജിത് കുമാര്‍, അജിത് നായര്‍ എന്നിവരുടെ ഗാനങ്ങളാലപിച്ചപ്പോള്‍ സോനു ജയപ്രകാശ് കവിത ചൊല്ലി. പ്രഭാ ഹരികൃഷ്ണനും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങളെ കൂടാതെ മാളവിക പണിക്കര്‍, നന്ദന കൃഷ്ണരാജ്, അമൃത സുരേഷ്,  കീര്‍ത്തന സുജിത്, ശില്‍പ്പാ രാധാകൃഷ്ണന്‍, രോഹിത്  രാധാകൃഷ്ണന്‍ എന്നിവരും നൃത്തം ചെയ്തു. 

രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയും സംഘവും ആലപിച്ച വഞ്ചിപ്പാട്ടിനോടൊപ്പം സദസ്സിലുള്ളവരും ഏറ്റു പാടിയപ്പോള്‍ വള്ളംകളി നടക്കുന്ന കേരളത്തിലെ ഏതോ നദീതീരത്തെത്തിയ പ്രതീതിയുളവാക്കി. 

ഭാരത് ബോട്ട് ക്ളബ്ബിന്റെ രക്ഷാധികാരികളായ പ്രൊഫ. ജോസഫ് ചെറുവേലി, ശശിധരന്‍ നായര്‍, ബിസിനസ്സുകാരനായ ജെയിന്‍ ജേക്കബ്, ന്യൂയോര്‍ക്കില്‍ നടന്ന അഞ്ചു കിലോമീറ്റര്‍  മാരത്തോണ്‍ ഓട്ടത്തില്‍ ആയിരത്തിലധികം പേരെ  പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയ അജയ് ബെഞ്ചമിന്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.      

ലൈസി അലക്സ്, ജയപ്രകാശ് നായര്‍, ജോണ്‍ താമരവേലില്‍, അലക്സ് തോമസ്, ചെറിയാന്‍ കോശി, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

സംഗീത രാധാകൃഷ്ണനും ഗിരിജ വിശ്വനാഥനും നയിച്ച റാഫിള്‍ ടിക്കറ്റു വില്പനയിലൂടെ സമാഹരിച്ച ഫണ്ട് വിജയികൾക്ക് സമ്മാനമായി നല്‍കി. 

 group 2  President President1 Secretary Vanchippattgroup 1

LEAVE A REPLY

Please enter your comment!
Please enter your name here