അമ്മയെപറ്റി ഞാൻ എന്തു ചൊല്ലേണ്ടു
അമ്മ ഒരു നന്മയായ് മുന്നിൽ നിൽക്കെ
അമ്മതൻ മാറിൽ നിന്നൊഴുകുമാ സ്നേഹം
ആവോളം എന്നിലേക്കൊഴുകിടുന്നു
അമ്മ എന്തെന്നത് നിർവചിച്ചീടുക
അസാധ്യമാണെങ്കിലും ചൊല്ലിടട്ടെ
ഭൂമിയാണമ്മ ,സ്നേഹമാണമ്മ
ആഴക്കടലിലെ ശാന്തത അമ്മ
അമ്മയെ സ്നേഹിക്കാൻ ഒരു ദിനം വേണമോ
അമ്മ നൽ സ്നേഹമായ് ഉള്ളിൽ നിറയെ
അമ്മയില്ലാതൊരു ജന്മവും ഭൂമിയിൽ
അവതരിക്കുന്നില്ല അതോർക്കുക മാനുഷ
അമ്മതൻ മാറിലെ ചൂടേറ്റുറങ്ങിയ
മക്കളിന്നമ്മയെ വെറുത്തിടുന്നു.
അമ്മയ്ക്ക് മക്കളെ സ്നേഹിക്കുവാനായ്
ഇല്ല ഈ ഭുമിയിൽ വിശേഷാൽ ഒരു ദിനം
സ്നേഹിക്കുന്നമ്മതൻ മക്കളെ എന്നും
തൻ അവസാന ശ്വാസം എടുക്കുവോളം
വ്യദ്ധ സദനങ്ങൾ പെരുകുന്നൊരീ മണ്ണിൽ
വ്യദ്ധകൾ, അമ്മമാർ തള്ളപ്പെടുന്നു
ബാധ്യത ആകുന്നു മക്കൾക്കിന്നമ്മമാർ
ഓർക്കുക നാളെനിന്നൂഴവും എത്തീടും
എങ്കിലും ഞാനുമീ മാതൃദിനത്തിലായ്
ഓർക്കട്ടെൻ അമ്മയെ ആ വത്സല്യത്തെ
നേരുന്നൊരായിരം സ്നേഹ പൂച്ചെണ്ടുകൾ
അമ്മ എൻ അമ്മ സ്നേഹമാം അമ്മ……

LEAVE A REPLY

Please enter your comment!
Please enter your name here