getPh9oto.php

ഡാളസ്: ജൂലൈ 16-19 വരെ ഒക്കലഹോമ നോര്‍മന്‍ എംബസി സ്യൂട്ടില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി സഭകളുടെ അന്തര്‍ദേശീയ സമ്മേളനമായ ഫാമിലി കോണ്‍ഫറന്‍സിന് അനുഗ്രഹ സമാപ്തി.

കണ്‍വീനര്‍ പാസ്റ്റര്‍ അലക്‌സ് വെട്ടിക്കല്‍ കോണ്‍ഫറന്‍സ് ഉത്ഘാടനം ചെയ്തു. കെ.സി.ജോണ്‍ (ഫ്‌ളോറിഡ), തോമസ് കോശി (ഡാളസ്), ബേബി വര്‍ഗീസ് (ഡാളസ്) തുടങ്ങിയ ദൈവദാസന്മാരാണ് വൈകിട്ട് 6.30 ന് ആരംഭിച്ച പൊതുസമ്മേളനങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള പ്രസംഗകരായ പ്രതാപ് സിംഗ്, കെ.സി.ജോണ്‍, ഫിലിപ്പ് പി.തോമസ്, രാജു പൂവക്കാല, അമേരിക്കയില്‍ നിന്നുള്ള പ്രസംഗകരായ ഷിബു തോമസ് (ഒക്കലഹോമ), ഷാജി ഡാനിയേല്‍ (ഹൂസ്റ്റണ്‍), വത്സന്‍ ഏബ്രഹാം തുടങ്ങിയ കര്‍തൃദാസന്മാരാണ് പൊതുസമ്മേളനങ്ങളില്‍ പ്രസംഗിച്ചത്.

വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്ന് ആത്മാവിനെ തൊട്ടുണര്‍ത്തുന്ന പ്രഭാഷണങ്ങള്‍ ശ്രോതാക്കളില്‍ നവചൈതന്യം പകരുന്നതിനിടയാക്കി. “മരണപര്യന്തം വിശ്വസ്തരായിരിപ്പിന്‍” (വെളി 2:10) എന്നതായിരുന്നു ഈ കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രസംഗവിഷയം.

സണ്ണി കൊടുന്തറ സ്വാഗതപ്രസംഗം നിര്‍വ്വഹിച്ചു. പതിനേഴിനു നടന്ന സെമിനാറില്‍ പാസ്റ്റര്‍ കെ.പി.ഏബ്രഹാമും സഭാശുശ്രൂഷകരുടെ അനുമോദന മീറ്റിംഗില്‍ പാസ്റ്റര്‍ ജോണ്‍ തോമസും(FL) അദ്ധ്യക്ഷത വഹിച്ചു. സോഫി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സോദരിമാരുടെ മീറ്റിംഗില്‍ ലില്ലിക്കുട്ടി ശാമുവേല്‍ (ബാംഗ്ലൂര്‍), ബീന ഏബ്രഹാം (സൗദി അറേബ്യ) എന്നിവര്‍ പ്രസംഗിച്ചു.
ശനിയാഴ്ച നടന്ന റിവൈവല്‍ മീറ്റിംഗില്‍ പാസ്റ്റര്‍ ഇട്ടി ഏബ്രഹാം (NY) അദ്ധ്യക്ഷത വഹിച്ചു. മോനിസ് ജോര്‍ജ് (NY), കെ.സി.തോമസ് (കേരള), ഫിന്നി ആലുംമൂട്ടില്‍ തുടങ്ങിയ ദൈവദാസന്മാര്‍ പ്രസംഗിച്ചു.

വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍ കോണ്‍ഫറന്‍സിന്റെ നാഷണല്‍ സെക്രട്ടറി ജോയി തുമ്പമണ്‍ കൃതജ്ഞതാപ്രസംഗം നിര്‍വ്വഹിച്ചു. അനവധി കോണ്‍ഫറന്‍സുകള്‍ക്ക് നേതൃത്വപാടവം തെളിയിച്ച് വിശ്വാസ സമൂഹത്തില്‍ നിര്‍ണായക സ്വാധീനം നേടിയ ജോയ് തുമ്പമണ്ണിന്റെ പ്രവര്‍ത്തന ശൈലി ഈ കോണ്‍ഫറന്‍സിന്റെ വിജയത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ്.

യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ക്രമീകരിച്ച വിവിധ യോഗങ്ങള്‍ അനുഗ്രഹീതമായിരുന്നു. പാസ്റ്റര്‍ ജോസഫ് വില്യംസ് (NY) സഭായോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. സാം ജോര്‍ജ്ജ് (ഇന്ത്യ), വത്സന്‍ ഏബ്രഹാം, വീയപുരം ജോര്‍ജ്ജുകുട്ടി (ഡാളസ്) വചനശുശ്രൂഷ നിര്‍വ്വഹിച്ചു. പാസ്റ്റര്‍ അലക്‌സ് വെട്ടിക്കലിന്റെ നേതൃത്വത്തില്‍ തിരുവത്താഴ ശുശ്രൂഷ നടന്നു.

നാഷണല്‍ ട്രഷറാര്‍ ശാമുവേല്‍ യോഹന്നാന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്കും സാമ്പത്തിക സഹകരണം നല്‍കിയവര്‍ക്കും അഭിനന്ദനവും നന്ദിയും പ്രകടിപ്പിച്ചു. നാഷണല്‍, ലോക്കല്‍ കമ്മിറ്റികളുടെ സേവനവും പ്രവര്‍ത്തനശൈലിയും ഈ കോണ്‍ഫറന്‍സിനെ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനും വിജയപ്രദമാക്കുന്നതിനും ഇടയാക്കിത്തീര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here