Home / ഫീച്ചേർഡ് ന്യൂസ് / “യാത്രയുടെ അവസാനം “

“യാത്രയുടെ അവസാനം “

                       "യാത്രയുടെ അവസാനം " ഏതോ ദു:സ്വപ്നം കണ്ടാണ്  ഞെട്ടി ഉണർന്നത് ., വല്ലാതെ വിയർത്തിരിക്കുന്നു. ഫാൻ കറങ്ങുന്നുണ്ട് എന്നിട്ടും ... എന്താണ് കണ്ടത് ഓർക്കുന്നില്ല. ഈ ഇടെയായി കാണുന്ന സ്വപ്നങ്ങൾ അങ്ങനെയാണ് ഓർത്തെടുക്കാൻ എത്ര ശ്രമിച്ചാലും സാധിക്കുകയല്ല. സമയം മൂന്ന് മണി കഴിഞ്ഞിരിക്കണം, ചുമരിലെ ഘടികാരം സമരം തുടങ്ങിയിട്ട് രണ്ട് ദിവസം ആകുന്നു. എഴുന്നേറ്റ് വെള്ളം കുടിച്ച് ജനാലയുടെ അരികിലെയ്ക്ക് നീന്നു. ഒരു സിഗരറ്റിന് തീ കൊടുത്ത് പുക ഉള്ളിലേയ്ക്ക് എടുത്ത് ചുരുളുകളാക്കി വിട്ടു. ഉറക്കം തീരെ ഇല്ല എന്തൊക്കെയോ സ്വപ്നങ്ങൾ കാണുന്നു. വീട്ടിൽ പോയി അമ്മയെ കണ്ടിട്ട് കുറച്ചു നാള് ആകുന്നു. വിളിക്കുംബോൾ എന്നും അമ്മ പറയും കാണണം എന്ന് .ഓരോരോ കാരണങ്ങളാൽ യാത്ര നീണ്ടു. ഏറ്റം അടുത്ത് തന്നെ അമ്മയെ പോയി കാണണം. സിഗരറ്റ് കുത്തി കെടുത്തി ഇരുട്ടിലേയ്ക്ക് എറിഞ്ഞു. അവസാന ശ്വാസം…

റോബിൻ കൈതപ്പറമ്പ്

ഏതോ ദു:സ്വപ്നം കണ്ടാണ് ഞെട്ടി ഉണർന്നത് ., വല്ലാതെ വിയർത്തിരിക്കുന്നു. ഫാൻ കറങ്ങുന്നുണ്ട് എന്നിട്ടും ... എന്താണ് കണ്ടത് ഓർക്കുന്നില്ല.

User Rating: Be the first one !

                       “യാത്രയുടെ അവസാനം “
ഏതോ ദു:സ്വപ്നം കണ്ടാണ്  ഞെട്ടി ഉണർന്നത് ., വല്ലാതെ വിയർത്തിരിക്കുന്നു. ഫാൻ കറങ്ങുന്നുണ്ട് എന്നിട്ടും … എന്താണ് കണ്ടത് ഓർക്കുന്നില്ല. ഈ ഇടെയായി കാണുന്ന സ്വപ്നങ്ങൾ അങ്ങനെയാണ് ഓർത്തെടുക്കാൻ എത്ര ശ്രമിച്ചാലും സാധിക്കുകയല്ല. സമയം മൂന്ന് മണി കഴിഞ്ഞിരിക്കണം, ചുമരിലെ ഘടികാരം സമരം തുടങ്ങിയിട്ട് രണ്ട് ദിവസം ആകുന്നു. എഴുന്നേറ്റ് വെള്ളം കുടിച്ച് ജനാലയുടെ അരികിലെയ്ക്ക് നീന്നു. ഒരു സിഗരറ്റിന് തീ കൊടുത്ത് പുക ഉള്ളിലേയ്ക്ക് എടുത്ത് ചുരുളുകളാക്കി വിട്ടു.

ഉറക്കം തീരെ ഇല്ല എന്തൊക്കെയോ സ്വപ്നങ്ങൾ കാണുന്നു. വീട്ടിൽ പോയി അമ്മയെ കണ്ടിട്ട് കുറച്ചു നാള് ആകുന്നു. വിളിക്കുംബോൾ എന്നും അമ്മ പറയും കാണണം എന്ന് .ഓരോരോ കാരണങ്ങളാൽ യാത്ര നീണ്ടു. ഏറ്റം അടുത്ത് തന്നെ അമ്മയെ പോയി കാണണം. സിഗരറ്റ് കുത്തി കെടുത്തി ഇരുട്ടിലേയ്ക്ക് എറിഞ്ഞു. അവസാന ശ്വാസം എടുക്കുന്നതു പോലെ ഒന്നുടെ തെളിഞ്ഞ് അത് അണഞ്ഞു. പുറത്ത് വൈകി ഓടുന്ന ഏതോ ട്രെയിനിന്റെ ചൂളം വിളി കേട്ടു. ഓരോന്ന് ഓർത്ത് പിന്നീട് എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി
വീണു.
                  രാവിലെ അഭി ചായയുമായി വന്ന് കൊട്ടി വിളിച്ചു. തന്റെ കാര്യങ്ങൾ ഏറെക്കുറെ
നോക്കുന്നത് അവനാണ്.ഒരു ദിവസം ഓഫീസിൽ നിന്നും വരുംപോൾ ഒരു പഴക്കടയുടെ മുൻപിൽ നിന്ന് കരയുന്നു. കീറി പറിഞ്ഞ നിക്കറും ഉടുപ്പും, ഭക്ഷണം കഴിച്ചിട്ട് കുറെ ആയി എന്ന് മുഖം കണ്ടാൽ അറിയാം. കടക്കാരൻ അടിച്ച പാടുകളും ഉണ്ട് ദേഹത്ത്.അടുത്ത് ചെന്ന് കടക്കാരന്റെ കൈയ്യിൽ നിന്നും അവനെ മോചിപ്പിച്ചു.വിശപ്പു സഹിക്കാൻ വയ്യാതെ ഒരു ആപ്പിൾ എടുത്തു കഴിച്ചതിനാണ് കടക്കാരൻ അടിച്ചത്. ആപ്പിളിന്റെ വിലയും കൊടുത്ത് അവന് വയറുനിറയെ ഭക്ഷണവും വാങ്ങിക്കൊടുത്തു. അന്ന് കൂടെ കൂടിയതാണ് .കുറെ നിർബദ്ധത്തിന് വഴങ്ങി സ്കൂളിൽ പോകാം എന്ന് സമ്മതിച്ചു.രണ്ട് പേരും ഒരുമിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങുന്നത്. അഭി സ്കൂളിലേയ്ക്കും താൻ ഓഫീസിലേയ്ക്കും. അമ്മ ആദ്യം കുറെ എതിർത്തു, ഇപ്പോൾ തന്നെക്കാൾ പ്രീയം അവനെയാണ്.
                    ചായയും എടുത്ത് ഒരു സിഗരറ്റിന് തീ കൊടുത്ത് ബാൽക്കണിയിലേയ്ക്ക് ഇറങ്ങി, രാത്രിയിൽ മഴ പെയ്തിരുന്നു എന്ന് തോന്നുന്നു. നല്ല തണുത്ത കാറ്റ്, സൂര്യൻ അതിന്റെ പൊൻ കാരണങ്ങൾ നീട്ടി എല്ലാവരേയും തഴുകി ഉണർത്തുന്നു. തിരക്കുകളുടെ ഒരു ദിനം കൂടെ. ചായയും സിഗരറ്റും തീർത്ത് ബാത്ത്റൂമിലേയ്ക്ക് കയറി.ദിനചര്യകൾആരംഭിക്കുകയായി ,നഗരത്തിന്റെ തിരക്കിലേയ്ക്ക് അലിഞ്ഞ് ചേരാൻ.
                 അഭിയെ സ്കൂളിൽ ആക്കി റെയിൽവെ സ്റ്റേഷനിൽ വണ്ടി പാർക്ക് ചെയ്ത് Platform ലേയ്ക്ക് കയറി. പതിവ് മുഖങ്ങൾ എത്തിത്തുടങ്ങുന്നു.എല്ലാവരോടും കുശലാന്വേഷണങ്ങൾ പറഞ്ഞ് അവരിൽ ഒരാളായി. എത്ര എത്ര മുഖങ്ങൾആണ് ദിവസവും പുതുതായി കാണുന്നത്. യാത്രയാക്കാൻ എത്തുന്നവരും, സ്വീകരിപ്പാൻ കാത്തു നിൽക്കുന്നവരും. ജീവിതം റെയിൽപാളം  കണക്കെ നീണ്ട് കിടക്കുന്നു.
                ഓഫീസിൽ എത്തി അവധിക്ക് എഴുതി ഇടുംബോൾ തൊടടുത്ത സീറ്റിലെ സുശീല ചേച്ചി ചോദിച്ചു “എന്താ അജയാ അവധി എടുത്ത് എങ്ങോട്ടാ, കല്യാണം വല്ലതും ശരിയായോ” …..”എന്താ ചേച്ചി, നിങ്ങൾ അറിയാതെ എന്റെ കല്യാണം നടക്കുമോ? വീട്ടിൽ വരെ ഒന്ന് പോകണം, അമ്മയെ കണ്ടട്ട് കുറെ ആയി” മറുപടി ത്യപ്തികരം ആയിരുന്നെന്ന് തോന്നുന്നു തിരിച്ച് ഒന്നും ചോദിച്ചില്ല.
                   പൂജവെപ്പിന്റെ അവധിയോട് അടുപ്പിച്ചാണ് ഓഫീസിലും അവധി എഴുതി ഇട്ടത് നാട്ടിൽ ചെന്ന് അമ്മയോടൊത്ത് നാല്, അഞ്ച് ദിവസം കിട്ടും. അഭിക്കും അത്  ഇഷ്ടമാകും.അയ്യത്തും തൊടിയിലും അമ്മയുടെ സാരിത്തുംബും പിടിച്ച് നടക്കാൻ ഒരാളുമാകും, അമ്മയ്ക്ക് വാ തോരാരെ കാര്യം പറയാനും. അഭിയെ അമ്മയുടെ അടുത്ത് ആക്കിയാൽ തനിക്ക് കൂട്ടുകാരൊത്ത് കറങ്ങാം, അമ്മ അന്വേഷിക്കുകയും ഇല്ല.കഴിഞ്ഞ തവണ ചെന്നപ്പോഴെ കൂട്ടുകാർ എല്ലാരുംകൂടെ ഒരു ട്രിപ് Plan ചെയ്തിരുന്നതാണ്. കുറച്ച് ദിവസം അവധി ഉള്ളതുകൊണ്ട് ഇത്തവണ പോകണം.
                വെള്ളിയാഴ്ച്ച വൈകിട്ട് തന്നെ വീട്ടിലേയ്ക്ക് യാത്രയായി. യാത്ര തുടങ്ങിയപ്പോഴെ  അഭി പറഞ്ഞു ” ഭക്ഷണം വീട്ടിൽ ചെന്നിട്ട്  മതി” തന്നെക്കാളും അമ്മയുടെ അടുത്ത് ചെല്ലാൻ ധൃതി അവനാണെന്ന് തോന്നി. പതിവില്ലാതെ ആകാശം മൂടിക്കെട്ടുകയും മഴയ്ക്കുള്ള തുടക്കം കാണുകയും ചെയ്തു.”യാത്ര മുടങ്ങുമോടാ ” ഞാൻ ചോദിച്ചു. ” ഇല്ല ചേട്ടാ നമുക്ക് പോകാം, അമ്മ നോക്കിയിരിക്കുകയാവും” അവന്റെ ധൈരത്തിൽ  വണ്ടി എടുത്തു.പതിവിലും വൈകിയാണ് വീട്ടിൽ എത്തിയത്. അമ്മ നല്ല ചൂട് കഞ്ഞിയും ചമ്മന്തിയും എടുത്ത് വെച്ചിരുന്നു. മഴയുള്ള സനധ്യകളിൽ ചൂട് കഞ്ഞിയും ചമ്മന്തിയും ഏറെ പ്രീയപ്പെട്ടതാണെന്ന് അമ്മയ്ക്ക് അറിയാം.
               രാവിലെ തന്നെ അമ്മ കാപ്പിയുമായി വന്ന് കൊട്ടി വിളിച്ചു. ഓഫീസിലേയ്ക്ക് പോകണ്ടല്ലോ എന്നോർത്ത് ഒരു സിഗരറ്റിന് തീ കൊടുത്ത് കാപ്പിയുമായി കട്ടിലിലേക്ക് ചാരി. സാധാരണ പ്രഭാതങ്ങൾ തിരക്കുകൾ തന്നെ. സുഹൃത്തുക്കൾ ഓരോരുത്തരായി എത്തിത്തുടങ്ങി.ഞങ്ങൾ സുഹൃത്തുക്കൾ 4 പേരാണ് ” അജയൻ, ജയൻ, മാത്യൂ, നാസർ “

പ്രെമറി സ്കൂളിൽ തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. കോളേജ് വിദ്യാഭാസം കഴിഞ്ഞ് 4 പേരും നാല് വഴിക്ക് പിരിഞ്ഞു എങ്കിലും  അവധിക്ക് നാട്ടിൽ ഒരുമിച്ച് കൂടും. ഉത്സവം ആയാലും പെരുന്നാൾ ആയാലും അതിന് മാറ്റം ഉണ്ടായിട്ടില്ല ഇതുവരെ.മാത്യുവും നാസറും രാവിലെ എത്തി ജയനെ ഇതുവരെ കണ്ടില്ല. ട്രിപ് പോകാനുള്ള കാര്യങ്ങൾ എല്ലാം ശരിയാക്കണം
                  ജയൻ വന്ന് കയറിയപ്പോഴെ പറഞ്ഞു “എടാ അജയാ നിന്റെ പഴേ കൂട്ടുകാരി സ്മിത എത്തിയിട്ടുണ്ട്, നീ അറിഞ്ഞോ” “ഞാനെങ്ങനെ അറിയാനാടാ ഇന്നലെ രാത്രി എത്തിയതല്ലെ ഉള്ളു. അവളുടെ കണവനും ഉണ്ടോ ” എന്റെ ചോദ്യം കേട്ട് അവൻ ചിരിച്ചു. “അവളെം കുഞ്ഞിനെം മാത്രമേ കണ്ടുള്ളൂ” അറിയാതെ ഒരു ദീർഘനിശ്വാസം ഉതിർന്നു. ഒരു കാലത്ത് തന്റെ ജീവൻ ആയിരുന്നു. അനേകം സ്വപ്നങ്ങൾ നെയ്തുകൂടി. അമ്മയ്ക്കും ഇഷ്ടമായിരുന്നു. തനിക്കൊരു ജോലി ഇല്ല എന്ന കാരണം പറഞ്ഞാണ് അവളുടെ അച്ചൻ തങ്ങളുടെ ബന്ധത്തെ എതിർത്തത്. മനസില്ലാ മനസ്സോടെ പിരിയേണ്ടി വന്നു.ഇനി അതൊക്കെ ഓർത്തിട്ട് എന്ത് പ്രയോജനം.
            ജയൻ നേരെ അടുക്കളയിലേയ്ക്ക് കയറി. അവൻ എപ്പോഴും അങ്ങനെയാണ്, അമ്മയോട് എന്തെങ്കിലും ഒക്കെ പറഞ്ഞ് അടുക്കളയിൽ കൂടും.” അവൻ വരുംബോഴെ നിങ്ങളൊക്കെ ഇങ്ങോട്ട് വരികയുള്ളു, ഈ പാവം അമ്മയെ എന്തു കാണാനാ അല്ലേ “അമ്മ പരിഭവം പറയുന്നത് കേട്ടു.പ്രഭാതഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു.അമ്മയെ നോക്കണം എന്ന് അഭിയെ പ്രത്യേകം പറഞ്ഞ് ഏൽപ്പിച്ചു.വീട്ടിൽ നിന്നും ഇറങ്ങി കുറച്ച് മുൻപോട്ട് വന്നപ്പോൾ കണ്ടു സ്മിത കുഞ്ഞിനെയും എടുത്ത് റോഡിന്റെ ഓരം ചേർന്ന് പോകുന്നത്. ജയൻ തോണ്ടി വിളിച്ചു “എടാ നോക്ക് സ്മിത… വണ്ടി നിർത്തണോ “. “നമ്മൾ ഒരു വഴിക്ക് പോകാൻ ഇറങ്ങിയതല്ലേ ഇടക്ക് ഒരു ടtop വേണ്ട” അങ്ങനെ പറഞ്ഞെങ്കിലും തിരിഞ്ഞൊന്ന് അവളെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒരിക്കൽ തന്റെ സ്വന്തമാക്കാൻ ഏറെ കൊതിച്ചിരുന്നവൾ.കണ്ണിൽ അറിയാതെ ഒരു നനവ് പടർന്നത് അറിഞ്ഞു. വളരെ പെട്ടന്ന് ചുറ്റിനും എന്തിനെന്ന് അറിയാത്ത ഒരു നിശബ്ദത പടർന്നു.
                മാത്യു കാറിലെ പാട്ടിന് ശബ്ദം കൂട്ടി, യേശുദാസിന്റെ ഒരു പഴയ ഗാനം “ചിരിപ്പൂക്കൾ  വാടിയാലെന്തോമലെ”. അപ്പോഴത്തെ സന്തർഭത്തിന് ആ പാട്ട് ഒട്ടും യോജിക്കുന്നതായി തോന്നിയില്ല.നാസർ തുടയിൽ താളം പിടിക്കുന്നത് കണ്ടു. ജയൻ പറഞ്ഞു “എടാ മാത്യൂ നീ ആ പാട്ട് മാറ്റി നല്ല ഒരു അടിപൊളി പാട്ട് വെച്ചെ” പെട്ടെന്ന് വളരെ വേഗത്തിൽ ഒരു ടൂറിസ്റ്റ് ബസ് ഞങ്ങളെ കടന്ന് പോയി.മാത്യുവിന്റെ കയ്യിൽ നിന്ന് കാറ് റോഡ് വിട്ട് ഇറങ്ങി. എല്ലാവരും ഒരു നിമിഷത്തേയ്ക്ക് ഭയന്നു.”എവിടേയ്ക്കാടാ ഇവനീ ഓടിച്ച് പോകുന്നത് ” ജയൻ അരിശപ്പെട്ടു.തുടർന്നുള്ള യാത്രയിൽ ഏറെ ദുരം ചെല്ലുന്നതിന് മുൻപ് തന്നെ കണ്ടു ദൂരെയായി ഒരു ആൾക്കൂട്ടം. ഞങ്ങളെ കടന്ന് പോയ ടൂറിസ്റ്റ് ബസ് എതിരെ വന്ന സ്കൂൾ ബസുമായി ഇടിച്ച് കിടക്കുന്നു. എങ്ങും ചിതറിക്കിടക്കുന്ന സ്കുൾ ബാഗും തകർന്ന ബസിന്റെ ഭാഗങ്ങളും. എല്ലാവരും ഓടിക്കൂടി രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ചോര ഒലിച്ചും, കൈയ്യും കാലും പൊട്ടിയും കുറെ പിഞ്ചു കുഞ്ഞുങ്ങൾ.പോലീസും ആബുലൻസും വളരെ പെട്ടന്ന്  എത്തി. അപ്പോഴേയ്ക്കും ആൾക്കാർ ഓരോ വാഹനങ്ങളിലായി പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ തുടങ്ങിയിരുന്നു. ചോരയിൽ കുതിർന്ന അബോദാവസ്ഥയിലുള്ള കുട്ടികളുമായി ഞങ്ങളുടെ കാറും ഹോസ്പിറ്റലിലേക്ക് കുതിച്ചു.
          ഞങ്ങൾ നാല് പേരും ഹോസ്പിറ്റലിന്റെ മുറ്റത്ത് ഒരുമിച്ച് കൂടി.ടൂറ് പോകാനുള്ള ആഗ്രഹം എല്ലാവരുടെയും മന:സ്സിൽ നിന്നും പോയി. “ദൈവമായിട്ടാവും നമ്മളെ ആ സമയത്ത് അവിടെ എത്തിച്ചത്. എല്ലാം നല്ലതിന് എന്ന് കരുതാം, നമ്മളാൽ കുറച്ച് ജീവിതങ്ങൾ രക്ഷപെടുത്താൻ കഴിഞ്ഞല്ലോ” മാത്യൂസ് എല്ലാവരോടുമായി പറഞ്ഞു. “ആർക്കും ജീവാപായം ഇല്ല, കുറച്ച് കുട്ടികളുടെ നില അല്പം ഗുരുതരം ആണ് “തൊട്ടടുത്ത് ആരോ പറയുന്നത് കേട്ടു.
                “നമുക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകാം, അമ്മയുണ്ടാക്കുന്ന ചോറും കറികളും കഴിച്ച് കഥയും പറഞ്ഞ് നമുക്ക് വീട്ടിൽ കൂടാം. എത്ര ടുറ് പോയാലും എവിടൊക്കെ അലഞ്ഞാലും അമ്മയുടെ അടുത്ത് നിന്നും കിട്ടുന്ന സന്തോഷവും സുരക്ഷിതത്വവും വേറെ എവിടെ നിന്നും കിട്ടില്ല” എന്റെ വാക്ക് കേട്ട ഉടനെ ജയൻ പറഞ്ഞു ” വണ്ടി ഞാൻ എടുക്കാം എല്ലാവരും കേറിക്കോ” തിരികെ വീട്ടിലേക്ക് ….. അമ്മയുടെ അടുത്തേയ്ക്ക്
                             റോബിൻ കൈതപ്പറമ്പ്

Check Also

ഇന്ത്യന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മലാല ഫണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍

ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിതമായ മലാല ഫണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍ സി.ഇ.ഓ. ടിം …

Leave a Reply

Your email address will not be published. Required fields are marked *