കാലിഫോര്‍ണിയ: ഏപ്രില്‍ 30-നു കാലിഫോര്‍ണിയയിലെ മോണ്‍ട്രേയില്‍ നടന്ന ബിഗ്‌സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീം വിജയിച്ചു. മാരത്തോണ്‍ റിലേയിലെ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ “റണ്ണിംഗ് ട്രൈബ്’ എന്ന പേരില്‍ മത്സരിച്ച ടീമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.

അജിത്ത് നായര്‍ (മില്‍പ്പീറ്റസ്), ശശി പുതിയവീട് (മില്‍പ്പീറ്റസ്), ജയ് ചന്ദ്രദാസ് (മില്‍പ്പീറ്റസ്), മനോദ് നാരായണന്‍ (സാന്‍ഹൊസെ) എന്നിവരായിരുന്നു ടീം അംഗങ്ങള്‍. കോച്ച്: തോമസ് തേക്കാനത്ത് (സാന്‍ഹൊസെ), ടീം മാനേജര്‍: ദീപു സുഗതന്‍ (ക്യാമ്പല്‍).

മാരത്തണ്‍ ദൂരമായ 26.2 മൈല്‍ (40 കിലോമീറ്റര്‍) നാലുപേര്‍ ചേര്‍ന്ന് ഓടിത്തീര്‍ക്കുന്നതാണ് മാരത്തണ്‍ റിലേ. ലോകത്തിലെ ഏറ്റവും മനോഹരമായ മാരത്തണുകളില്‍ ഒന്ന് എന്ന് അറിയപ്പെട്ടിരുന്ന ബിഗ്‌സര്‍ ഇന്റര്‍നാഷണല്‍ മാരത്തണ്‍ പസഫിക് സമുദ്രത്തിന്റെ അരികിലൂടെയാണ് ഓടുന്നത്. ബിഗ്‌സര്‍ റെഡ് വുഡ് സ്റ്റേറ്റ് പാര്‍ക്ക് മുതല്‍ മോണ്‍ട്രേ നഗരം വരെ. എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 10,000 പേര്‍ ഇക്കൊല്ലം ഈ മാരത്തണ്‍ മേളയില്‍ ഓടിയെത്തി.

marathon_pic1 marathon_pic2

LEAVE A REPLY

Please enter your comment!
Please enter your name here