സൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലുടനീളം ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും അറുതി വരുത്തുവാന്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്ക(ഫോമാ) സര്‍വമത കൂട്ടായ്മയും, പ്രാര്‍ത്ഥനായജ്ഞനവും സംഘടിപ്പിച്ചു.

വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ അധികാര കേന്ദ്രങ്ങളുടെ അടിയന്തിര നടപടികള്‍ നടപ്പില്‍ വരുത്തുവാന്‍ സംസ്ഥാനതലത്തിലും, പ്രാദേശികതലത്തിലുമുള്ള ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ നേതാക്കള്‍, മത നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത കൂട്ടായ്മയാണ് ഫോമാ സംഘടിപ്പിച്ചത്.

നാനാ ജാതി മതസ്ഥരും, വിവിധ ദേശക്കാരും ഉള്‍ക്കൊള്ളുന്ന അമേരിക്കന്‍ സമൂഹത്തില്‍ വംശീയ അതിക്രമങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നും, അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ജനപ്രതിനിധികളും, നിയമപാലന ഉദ്യോഗസ്ഥരും ഉറപ്പു നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ അഞ്ചോളം ഇന്ത്യാക്കാരാണ് വംശീയ അതിക്രമങ്ങള്‍ക്ക് ഇരയായത്. ഇതില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഫോമായുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍വമത കൂട്ടായ്മ അധികാരികളുടെ കണ്ണു തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ്.

 കോണ്‍ഗ്രസ് വുമന്‍ ഡെബീ വാഡര്‍മാന്‍, ബ്രോവേര്‍സ് ഷെരീഫിന്റെ പ്രതിനിധി കേണല്‍ സ്റ്റീഫ് കിന്‍സി, സ്റ്റാഫ് ചീഫ് ലിസാ കാസ്റ്റിലോ, ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍, കൗണ്‍സില്‍ വുമന്‍ കാള്‍ ഹട്ടന്‍, കൂപ്പര്‍ സിറ്റി മേയര്‍ ഗ്രെഗ് റോസ്, കൂപ്പര്‍ സിറ്റി കമ്മീഷ്ണര്‍ ജെയ്മി കുറാന്‍, പെംബ്രോക്ക് പൈന്‍സ് സിറ്റി കമ്മീഷ്ണര്‍ ഐറിസ് സൈപിള്‍, വൈസ് മേയര്‍ ആഞ്ജലോ കാസ്റ്റിലോ, മിറാമര്‍ സിറ്റി കമ്മീഷ്ണര്‍ യീവെറ്റ് കോള്‍ബോണ്‍ ചര്‍ച്ച് വികാരി റവ.വര്‍ഗ്ഗീസ് കെ.മാത്യു, സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് വികാരി ഫാ.കുര്യാക്കോസ് പുതുപ്പാടി, റാബി ഹാര്‍വി ഹോഫ്മാന്‍, പണ്ഡിറ്റ് ദിവാന്‍ സിംഗ്, ഷെയ്ക്ക് ഷഫായത്ത് മുഹമ്മദ്, ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് സാജന്‍ മാത്യു, നവകേരളാ പ്രസിഡന്റ് സുരേഷ് നായര്‍, കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച് മുന്‍ പ്രസിഡന്റ് ബിജു തോണിക്കടവില്‍, മയാമി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു തങ്ങളുടെ പിന്‍തുണ പ്രഖ്യാപിച്ചു.

ഫോമാ പി.ആര്‍.ഒ. മാത്യു വര്‍ഗീസ്, ദേശീയ സമിതിയംഗം ഷീലാ ജോസ്, ആര്‍.വി.പി. ബിനു മാമ്പള്ളി, ഫോമാ വുമണ്‍സ് ഫോറം മയാമി ചാപ്റ്റര്‍ പ്രസിഡന്റ് ജൂണ തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിറ്റേര്‍ സാജന്‍ കുര്യന്‍, ഫ്‌ളോറിഡ റീജന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡേവി മാത്യു, ഫോമായുടെ മുതിര്‍ന്ന നേതാക്കളായ ലൂക്കോസ് പൈനുങ്കല്‍, സജി കരിമ്പന്നൂര്‍ തുടങ്ങിയവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറാര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോയിന്റ് ട്രഷറാര്‍ ജോമോന്‍ കളപുരയ്ക്കല്‍ എന്നിവര്‍ തങ്ങളുടെ ആശംസകള്‍ നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here