ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഇന്‍ അമേരിക്കാസിന്റെ(ഫോമാ) സണ്‍ഷൈന്‍ റീജിയനിലുള്‍പ്പെടുന്ന മയാമി വിമന്‍സ് ഫോറം ചാപ്റ്റര്‍ ഉത്ഘാടനം ഏപ്രില്‍ 29 ന് ലോഡര്‍ഹില്ലിലുള്ള ഇന്ത്യന്‍ ചില്ലീസ് റസ്‌റ്റോറന്റില്‍ വെച്ചു നടന്നു. ഫോമയുടെ പന്ത്രണ്ട് റീജിയനുകളിലും രൂപീകൃതമാവുന്ന വിമന്‍സ് ഫോറം ചാപ്റ്ററുകളും അതിലെ പങ്കാളിത്തവും ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്ന് നേതൃത്വം പ്രത്യാശിക്കുന്നു.
മയാമി ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ജൂണാ തോമസിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഈ ചാപ്റ്ററിന്റെ ഉത്ഘാടനത്തില്‍ ഒട്ടനവധി പേര്‍ പങ്കുചേര്‍ന്നു. സെക്രട്ടറി അലീഷ്യ കുറ്റിയാനി, ട്രഷറര്‍ ഡോ.ജഗതി നായര്‍ എന്നിവരോടൊപ്പം കമ്മിറ്റിയംഗങ്ങളായ ആഷാ മാത്യു, സിന്ധു ജോര്‍ജ്, റോഷ്ണി ബിനോയ്, ജ്യോതി ജോണ്‍, റോസിലി പാനികുളങ്ങര, റിനു ജോണി എന്നിവര്‍ ഈ ചാപ്റ്ററിന്റെ പ്രവര്‍ത്തനത്തില്‍ സഹകാരികളാവുന്നു.

ജൂണാ തോമസ് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു. നാഷ്ണല്‍ വിമന്‍സ് ഫോറം ട്രഷറര്‍ ഷീലാ ജോസ് ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വേഷ്ണി ബിജോയിയുടെ അവതരണം ശ്രദ്ധേയമായി.
ഫോമാ നാഷ്ണല്‍ വിമന്‍സ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍  കുസുമം ടൈറ്റസ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മാത്യു വര്‍ഗീസ്, മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, പൊളിറ്റിക്കല്‍ ഫോറം കമ്മിറ്റി മെമ്പര്‍ ലൂക്കോസ് പൈനുങ്കല്‍, ഫ്‌ളോറിഡ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ കണ്‍വീനര്‍ ബിജു തോണിക്കടവില്‍, മുന്‍ നാഷ്ണല്‍ കമ്മിറ്റി മെമ്പര്‍ എബി ആനന്ദ്, നവ കേരള മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കാനെത്തിയിരുന്നു. സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതില്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി റീത്താ അബ്രാഹം സംസാരിച്ചു. ആരോഗ്യ പരിരക്ഷയില്‍ പ്രതിരോധത്തിന്റെ പങ്ക് എന്ന വിഷയം സിന്ധു ജോര്‍ജ് വളരെ വിശദമായി അവതരിപ്പിച്ചു. ഡോ.ജഗതി നായര്‍ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. പങ്കാളിത്തം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ശ്രദ്ധേയമായ രീതിയില്‍ സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ ഈ കൂട്ടായ്മയ്ക്കു കഴിയുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here