ഫിലാഡൽഫിയ:  ഫോമാ മിഡ്  അറ്റ് ലാന്റിക് റീജിയൺ യുവജനോത്സവത്തിൽ  പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള    രജിസ്ട്രേഷൻ  ഈ മാസം 29 ന് അവസാനിക്കുമെന്ന്   റീജിയൺ  വൈസ് പ്രസിഡന്റ് സാബു സ്കറിയ, പി ആർ ഒ സന്തോഷ് എബ്രഹാം എന്നിവർ  അറിയിച്ചു.

ജൂൺ 3 ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട്  8:30 വരെ ഫിലാഡൽഫിയ അസൻഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ  വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്,   ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിജയികൾ 2018 ൽ ചിക്കാഗോയിൽ അരങ്ങേറുന്ന അന്തർദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും.. 

ഈ യുവജനോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2017 മെയ് മാസം29 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്‌,  ഡെലവെയർ, പെൻസിൽവാനിയ, ന്യൂ ജേഴ്‌സി സംസ്ഥാനങ്ങളിലെ എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പി ആർ ഓ സന്തോഷ് എബ്രഹാം പറഞ്ഞു .

കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ ( റീജിണൽ വൈസ് പ്രസിഡന്റ് ) – 267-980-7923, ജോജോ കോട്ടൂർ (സെക്രട്ടറി) – 610-308-9829, ബോബി തോമസ് (ട്രഷറർ ) – 862-812-0606, ഹരികുമാർ രാജൻ (ആർട്സ് ചെയർമാൻ ) – 917-679-7669, സന്തോഷ് എബ്രഹാം (പി ആർ ഒ ) – 215-605-6914.

 flyer

LEAVE A REPLY

Please enter your comment!
Please enter your name here