ഒരു നിമിഷം
                                       ++++++++++

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്ട്രെയിൻ നമ്പർ12432 തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ് ഒന്നാംനമ്പർ പ്ളാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.  കണ്ണൂർ സ്റ്റേഷൻ നിങ്ങളെ സ്വാഗതംചെയ്യുന്നു”.

“ചായ.. കാപ്പി,,,.ഉഴുന്നുവട…. ചായ….”.

“ഒരുചായ”
അലക്സ് ചായവാങ്ങി.
നീണ്ടമുടിയും താടിയും കാഷായവസ്ത്രം. ഒന്നും ആഗ്രഹിക്കാത്ത കണ്ണുകൾ….

പ്രതീക്ഷകൾ ആ മുഖത്തുണ്ടായിരുന്നില്ല.

തന്റെ എതിർവശത്തിരുന്ന യുവതിയുടെ കൈതട്ടി ചായ അയാളുടെ ശരീരത്തിലേക്ക് വീണു.

“അയാം സോറി, സർ…”.

“നോ പ്രോബ്ളം… ഇറ്റ് ഈസ് ഒകെ…”.

“ഡാഡീ…. പുറത്ത് മയിലുകൾ…”.
അഞ്ചു വയസ്സുകാരൻ, മധ്യവയസ്ക്കനായ ആളെ പിടിച്ചുകുലുക്കി കൊണ്ട്പറഞ്ഞു.’ വെള്ളാരം കല്ലുപോലുള്ള കണ്ണുകളാണ് അവന്റേത്.

അവൻ സീറ്റിൽ ഇരുപ്പുറയ്ക്കാതെ കാഴ്ചകൾ കണ്ട് രസിക്കുകയാണ്.

അലക്സ് അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.അയാൾ ഒരു പേപ്പറെടുത്തു. ട്രെയിൻ ജനാലയിലൂടെ പുറത്തേയ്ക്ക്നോക്കുന്ന കുട്ടിയുടെയും പുറത്തെകാഴ്ചകളായ തെങ്ങിൻ കൂട്ടങ്ങളെയും അയാൾ മിനുറ്റുകൾ കൊണ്ട് വരച്ചു.
അവനു നേരെ നീട്ടി.
ഒരുമാജിക്കുകാരനെപ്പോലെ അവൻ അയാളെ നോക്കി.

“മോന്റെ പേരെന്താ? “വിഷ്ണു” അവൻ പുഴുപ്പല്ലുകൾകാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ വേഗതയേക്കാൾ വേഗത്തിൽ അലക്സിന്റെ മനസ്സും സഞ്ചരിച്ചുകൊണ്ടിരുന്നു.
ആ കണ്ണുകൾ നിറഞ്ഞു.

“എന്താണ് സാർ? എന്തു പറ്റി”. യുവതി ചോദിച്ചു.
“പറയാൻ പറ്റാത്തതാണെങ്കിൽ വേണ്ട സാർ”.

“കുട്ടിയുടെ പേരെന്താ?.

“അപർണ്ണ”.

“ദു:ഖങ്ങൾ ഇല്ലാത്തവരില്ലല്ലോ സാർ ഈ ഭൂമുഖത്ത്”.

“ഉം.. അയാൾ തലയാട്ടി ,പുറത്തെ കാഴ്ചകൾ നോക്കികൊണ്ടിരുന്നു.

“അപർണ്ണ എങ്ങോട്ട് പോകുന്നു?

“കോഴിക്കോട്”.

“കൊയിലാണ്ടിയാണ് വീട്”.

“സാർ, ഒന്നിനും മറുപടിപറയുന്നില്ലല്ലോ…”,

‘പുരുഷന്മാർ കരയണമെങ്കിൽ മനസത്രയുംവേദനിക്കണം, അതു കൊണ്ടാണ് ഞാൻ ചോദിച്ചത്..”.

“ഹൃദയംനിറയെ വേദനകൾ ഒളിപ്പിച്ചവളാണല്ലോ, അപർണ്ണാ നീ”.

“അതെങ്ങനെ മനസ്സിലായി,
ഓ… നിങ്ങൾ കലാകാരന്മാർ മനസ്സു വായിക്കുന്നവരാണല്ലേ?.

“ഞാൻ മുംബൈയിൽ നിന്നും വരുന്നു,മുംബൈയിൽ ഷേണായീസ് ഹോസ്പിറ്റലിൽ മെഡിക്കൽ ലാബ് ടെക്നീഷ്യനാണ്”,

“എന്റെ അമ്മ ഈശ്വരസന്നിധിയിലേക്ക് പോകുവാൻ സമയമായിക്കൊണ്ടിരിക്കുന്നു”,

“പാൻക്രിയാസ്കാൻസറാണ്”.

“കുട്ടിക്ക് വേറെയാരുമില്ലേ?

“ആരുണ്ടാകാൻ… ആരുമില്ല..
ബന്ധുക്കൾ ഉണ്ടെങ്കിലും ഇല്ലാത്തതുപോലെയാണ്”,

“പണമുണ്ടെങ്കിലല്ലേ ബന്ധുത്വത്തിന് ബലമുള്ളൂ… ഇല്ലെങ്കിൽ കണ്ണികൾ തമ്മിലകലും”.

“ശരിയാണ് കുട്ടീ”.

“ഹലോ അപർണ്ണ”,”എന്താണ് മാഡം”. “എത്താറായോ”.

“രണ്ടു മണിക്കൂറിനുള്ളിലെത്തും മാഡം”.

“പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലെഡോക്ടറാണ്”.

അപർണ്ണയുടെ കണ്ണുകൾ ഈറനണിഞ്ഞു.

“കുട്ടി കരയാതിരിക്കൂ,
മുകളിലുള്ളവനറിയാതെ, ഒന്നും സംഭവിക്കില്ല”,

“എവിടെയാണ് ,അമ്മയുള്ളത്?.

“കോഴിക്കോട് പെയിൻ & പാലിയേറ്റീവ് കെയറിലാണ് സാർ”.

“കരയാതെ കുട്ടീ”.

“സാർ, ഒന്നുമില്ല”.

“സഹോദരങ്ങൾ അരുമില്ലേ….?

“ആരുമില്ല സാർ”.

“അച്ഛന്റെ പേര് വിശ്വനാഥൻ. സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
എനിക്ക് പത്ത് വയസ്സുള്ളപ്പോൾ ഈ ഭൂമിയിൽ നിന്നു പോയി.
കരളൾ രോഗമായിരുന്നു. കടം വാങ്ങിയും ബ്ലേഡ് പലിശക്കെടുത്തും കുടിച്ചു.വീടും സ്ഥലവും ജപ്തി ചെയ്തു. ഒരു ദിവസം ഒരു മുഴം കയറിൽ ജീവനൊടുക്കി”.

“കൂലിവേല ചെയ്താണ് അമ്മ എന്നെ പഠിപ്പിച്ചത്.ബി എസ് എസി എംഎൽടി കോഴ്സ്കഴിഞ്ഞ് മുംബൈ ഹോസ്പിറ്റലിൽ ജോലിക്ക്കയറിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ.
നല്ലൊരു വീട് വച്ച് അമ്മയ്ക്കൊരു സന്തോഷം നല്കണമെന്ന് ആഗ്രഹിച്ചിരുന്നു.. അസുഖം അറിയാൻ വൈകി”.

“ഈശ്വരനെന്താ, എന്നോട്മാത്രമിങ്ങനെ പെരുമാറുന്നത് സാർ”.

“ഇഷ്ടമുള്ളവരെ ദുരിതകയത്തിലാക്കും കുട്ടീ,
ദൈവത്തിന്റെ വികൃതികൾ… ദുഷ്ടനെ പനപോലെ വളർത്തുമെന്ന്‌ കേട്ടിട്ടില്ലേ”. അലക്സ് നിർവ്വികാരതയോടെ ചിരിച്ചു.

“സാർ എറണാകുളത്തല്ലേ ഇറങ്ങേണ്ടത്?.

“സാർ… ആരും കൂടെയില്ലാത്തതുപോലെ.. വല്ലാത്ത ഭയംതോന്നുന്നു,
കണ്ണുകളിൽ ഇരുട്ടുകയറുന്നത്പോലെ “.

“അപർണ്ണാ… “.കുഴഞ്ഞുവീണ അപർണ്ണയെ അലക്സ്താങ്ങിപ്പിടിച്ചു സീറ്റിൽക്കിടത്തി.

“അല്പനേരംകിടക്കട്ടെ.. മനപ്രയാസം കൊണ്ടാണെന്നു തോന്നുന്നു”.അടുത്തിരുന്ന വൃദ്ധൻ പറഞ്ഞു.

“യാത്രക്കാരുടെശ്രദ്ധയ്ക്ക് ട്രെയിൻ നമ്പർ12432 തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ് ഒന്നാം നമ്പർ പ്ളാറ്റ്ഫോമിലേക്ക്  എത്തിക്കൊണ്ടിരിക്കുന്നു.  കാലിക്കറ്റ്സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു”.

“സാർ., ഞാനിറങ്ങട്ടെ”.

ഒരു നിമിഷം അപർണ്ണ അലക്‌സിന്റെ കണ്ണുകളിലേക്ക് നോക്കി.ആ കണ്ണുകൾ നിറഞ്ഞിരുന്നു.

“ഒന്നു ചോദിച്ചോട്ടെ സാർ,
സാർ, എന്റെ കൂടെ വരുമോ?.

“ആരുമില്ലായെന്നതോന്നലാണ് സാർ”.
അപർണ്ണ ആ കൈകളിൽപിടിച്ച് കരഞ്ഞു.

സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.
“ഉം.. പോകാം. “

     **************************

“അമ്മേ…”.അപർണ്ണവിളിച്ചു.

ചുക്കിച്ചുളിഞ്ഞ ശരീരം.. വിറകു കൊള്ളിപോലെ കട്ടിലിൽകിടക്കുന്നു.
കണ്ണുതുറന്ന് അപർണ്ണയെനോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകി.

“ദാക്ഷായണിയമ്മ മകളെ കാണണമെന്ന് പറഞ്ഞ് ഒരേകരച്ചിലായിരുന്നു.അതു കൊണ്ടാണ് ഡോക്ടർ വിളിച്ച് ഉടൻ വരണമെന്ന് പറഞ്ഞത്”. സിസ്റ്റർ പറഞ്ഞു.

“മോളേ..നിന്നെ തനിച്ചാക്കിയിട്ട് പോകുന്നത്..”. ദാക്ഷായണിയമ്മ വിങ്ങിപ്പൊട്ടി.
“ഒരാളുടെ കൈപിടിച്ച് തരാൻ ഈ അമ്മയ്ക്കായില്ലല്ലോമോളേ..”.

“ഇല്ലമ്മേ…. അമ്മ വിഷമിക്കേണ്ട..”.
അലക്സ് അമ്മയുടെ കൈകളിൽ പിടിച്ചു
.
“എന്റെ മോളെ വിഷമിപ്പിക്കല്ലേ…”.
ആ കണ്ണുകളിൽ സന്തോഷാശ്രുക്കൾ.
ആ കണ്ണുകൾ സാവകാശമടഞ്ഞു.

അപർണ്ണ ഒരു കൊച്ചുകുട്ടിയെപ്പോലെ അലക്സിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

പൊതുശ്മശാനത്തിൽ അഗ്നിനാളങ്ങളേറ്റ് വാങ്ങുമ്പോൾ സാക്ഷിയായി അലക്സും അപർണ്ണയും മാത്രം. ശ്മശാന കാവൽക്കാരൻ അവസാന തുള്ളി മദ്യവും അകത്താക്കി ശ്മശാന ഓഫീസിന്റെ വരാന്തയിൽ ചുരുണ്ടുകൂടിക്കിടന്നിരുന്നു.

ഇനിയെങ്ങോട്ട്? ഒരു ചോദ്യചിഹ്നം പോലെ അപർണ്ണ അലക്സിനെ നോക്കി.

             ***********************

എറണാകുളം പ്രതീക്ഷാ മനോരോഗാശുപത്രിയുടെ പടവുകൾ കയറുമ്പോൾ അലക്‌സിന്റെ മനസ്സ് തിരമാലകൾപോലെ അലയടിക്കുകയായിരുന്നു.

“അലക്സ്.. ആനിയമ്മ,ഇപ്പോൾ നോർമൽ സ്റ്റേജിലാണ്”,

“നല്ല മാറ്റംവന്നിട്ടുണ്ട്,മോനെയൊന്ന് കാണണമെന്ന് പറഞ്ഞു.
ദൈവാദീനത്താൽ… അലക്സിനെ കണ്ടെത്തിയത് ഭാഗ്യം… “.ഫാ. ആൽഫർട്ട് പറഞ്ഞു.

“ദി ഹിന്ദുദിനപ്പത്രത്തിലെ എന്റെ ചികിത്സാലയത്തെക്കുറിച്ചുള്ള ആർട്ടിക്കിൾവന്നത് ദൈവനിയോഗമാണ്,
അത് കൊണ്ടാണല്ലോ അത് വായിച്ച് അലക്സിനിവിടെ എത്തിച്ചേരുവാൻ കഴിഞ്ഞത്,
എല്ലാം ദൈവനിശ്ചയമെന്നു കരുതി സമാധാനിക്കൂ അലക്സ്…”.

“അമ്മേ…..”.അലക്സ് എല്ലാംമറന്ന് ഉച്ചത്തിൽ വിളിച്ചു.
വികാരനിർഭരമായ രംഗങ്ങൾ!

ജീവിത സ്വപ്നങ്ങൾ തച്ചുടയ്ക്കപ്പെട്ട അമ്മ…
യൗവനത്തിന്റെ പരിമളപ്രായത്തിൽ വിധവയാക്കപ്പെട്ടവൾ..

“ഞാൻ പാപിയാണമ്മേ…”.
അലക്സ് കൊച്ചുകുട്ടിയേപ്പോലെ ആനിയമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ കാൽക്കൽ വീണു കിടന്നു.

ആനിയമ്മ മകനെ എഴുന്നേറ്റ് മാറോട് ചേർത്തു പിടിച്ചു.അവരുടെ കണ്ണുകളിൽ നിന്ന് ഹൃദയരക്തം പുറത്തേക്കൊഴുകി.

അവർക്കിപ്പോഴും പത്തുവയസ്സുകാരൻ മകനാണ് അലക്സ്..

നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷമുള്ള അമ്മയുടെയും മകന്റെയും കൂടിക്കാഴ്ച.കണ്ടുനിന്നവരെ ആ രംഗം കണ്ണീരിലാഴ്ത്തി.

ഫാ.ആൽബർട്ടിന്റെ കണ്ണുകൾനിറഞ്ഞു. കരച്ചിൽ വരാതിരിക്കാൻ അദ്ദേഹം പാടുപെട്ടു.

“അല്പസമയം അവർ തനിച്ചിരിക്കട്ടെ,
കുട്ടി അപ്പുറത്ത് ഓഫീസ്റൂമിലിരുന്നോളൂ”.

“അലക്സിന്റെ ജീവിതത്തിൽ ,എന്താണ് സംഭവിച്ചത് ഫാദർ”.അപർണ്ണ ആകാംക്ഷയോടെ ചോദിച്ചു.

“എന്തു പറയാനാ കുട്ടീ.. ദൈവത്തിന്റെ വികൃതിയോ.. വിധിയോ…”.

ആനിയമ്മയുടെയും ജോസിന്റെയും പ്രണയവിവാഹമായിരുന്നു.ചെറിയ കോൺട്രാക്റ്റ്പണിയായിരുന്നു ജോസിന്.
സന്തോഷത്തിന്റെ നാളുകൾ.അവരുടെ സ്വർഗ്ഗലോകത്തേക്ക് അലക്സ് മോനും കൂടി വന്നു.
“ഇവനെഞാൻ ഡോക്ടറാക്കുമെടീ…”.

കൈകാലിട്ടടിക്കുന്ന കുഞ്ഞിനെനോക്കി ജോസ് പറഞ്ഞു.

ആദ്യമായി കുഞ്ഞിളംപല്ലുകൾ വന്നപ്പോൾ എല്ലാവരെയും വിളിച്ചുകാണിച്ചു.

അലക്സ്മോൻ പിച്ചവച്ച് നടക്കുവാൻ തുടങ്ങി.

അലക്സ് മോന്റെ മൂന്നാം ജന്മദിനം.അന്നേ ദിവസം ഉച്ചഭക്ഷണത്തിനു ശേഷം ജോസ് ഒരു ഉച്ചമയക്കത്തിനായ് കിടന്നു. അലക്കിയ തുണി വിരിച്ചിടുന്നതിനു വേണ്ടി അലക്സിനെ ജോസിന്റെയടുത്താക്കി ആനിയമ്മ പുറത്തേക്ക് പോയി.

അലക്സിന്റെ കരച്ചിൽ കേട്ടാണ് ആനിയമ്മ ഓടി വന്നത്.

“അപ്പാ… അപ്പാ എണീക്കപ്പാ…”.

“ജോസ്ച്ചായാ… “.ആനിയമ്മ ഹൃദയം നുറുങ്ങുമാറുച്ചത്തിൽ വിളിച്ചു. അനക്കമില്ലാതെ കിടക്കുന്ന ജോസച്ചായൻ… കരഞ്ഞുകൊണ്ടിരിക്കുന്ന അലക്സ്മോൻ..
അടുത്തുതന്നെ ഇരുമ്പു തൂക്കുകട്ടയും കിടക്കുന്നു.
ആനിയമ്മ മനോനില തെറ്റിയവളായി മാറിയിരുന്നു.

അപ്പനെ കൊലപ്പെടുത്തിയവനെന്ന ബന്ധുക്കളുടെ വാക്കുകൾ കേട്ട് മടുത്ത് പത്താംവയസ്സിൽ നാടുവിട്ടതാണ്. നിസ്സഹായനായ ബാലനെ മുംബൈ മഹാനഗരത്തിൽനിന്നും  ആരോ ശ്രീരാമകൃഷ്ണപരമഹം സാശ്രമത്തിലെത്തിച്ചു.

“എന്തുപറയുവാനാ… വിധിയെന്ന് പറഞ്ഞ് സമാധാനിക്കാം, കുട്ടി മേശവിരിപ്പ് പിടിച്ചു വലിച്ചപ്പോൾ മേശയുടെ മൂലയ്ക്ക് വച്ചിരുന്ന തൂക്കുകട്ട താഴെ പായ് വിരിച്ചു കിടക്കുകയായിരുന്ന ജോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു ”.ഫാ.ആൽബർട്ട് പറഞ്ഞു നിർത്തി.

‘ഇത്രയും വലിയദു:ഖവും വേദനയും മനസ്സിലൊളിപ്പിച്ച ആളായിരുന്നോ സാർ, ഈശ്വരൻ എന്തിനിങ്ങനെ പരീക്ഷിക്കുന്നു’.
അപർണ്ണ ആലോചിച്ചു.

“അച്ഛനെകൊന്ന നശിച്ചജന്മമാണെന്റേത് അപർണ്ണാ… “.അലക്സ് പൊട്ടിക്കരഞ്ഞു.

“സ്വന്തം അമ്മയെ വിധവയാക്കിവൻ..അമ്മയുടെ ജീവിതസ്വപ്നങ്ങൾ തച്ചുടച്ചവൻ…. “. അയാൾ പത്തു വയസ്സുകാരനെപ്പോലെ കരഞ്ഞു.

ആനിയമ്മ അലക്സിനെയും അപർണ്ണയെയും തന്നോട് ചേർത്ത് നിർത്തി തലോടി.
ഫാ. ആൽബർട്ടിന്റെ ഓഫീസ്റൂമിൽ തൂക്കിയിട്ടിരിക്കുന്ന ക്രൂശിത രൂപത്തിലേക്ക് നോക്കികണ്ണടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here