ഗുജറാത്തില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. രാജ്‌കോട്ടിലെ ധോരാജി നഗരത്തിലെ റോഡു പണിയില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് ഇവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്നാല്‍ പൊലിസ് ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ധോരാജി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റടക്കമുള്ള ആറു പേരാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കാനുകളില്‍ മണ്ണെണ്ണയുമായെത്തിയ ആറു പേരും ദേഹത്തൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ഉടനെ പൊലിസ് എത്തുകയും ആറു പേരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. രാവിലെ 11 മണിക്കായിരുന്നു സംഭവം. പിന്നീട് കോടതിയുടെ ഉത്തരവു പ്രകാരം വൈകിട്ട് അഞ്ചരയോടെ വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here