കുമ്പനാട്: ഐ.പി.സി. കുമ്പനാട് എലിം സഭാ അംഗവും. പരേതനായ അടപ്പനാംകണ്ടത്തില്‍ കുഞ്ഞിക്കാച്ചന്‍റെ മകനുമാമായ എം. മാതൂസ് (ടൊയോട്ട സണ്ണിച്ചാന്‍-81) മേയ് 20 വൈകിട്ട് 4 മണിയോട് (കുവൈറ്റ് സമയം)കുവൈറ്റ് ഖാദിസിയയിലെ വീട്ടില്‍ വെച്ച് നിര്യാതനായി.

കുവൈത്തിന്‍റെ സ്വാതന്തൃ ലബ്ദിക്ക് ഒരു പതിറ്റാണ്ടു മുമ്പ് 1956 ഒക്ടോബറിലാണ് അദ്ദേഹം കുവൈത്തില്‍ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പനിയായ അല്‍സായര്‍ ഗ്രൂപ്പിന്‍റെ ഇന്നത്തെ വളര്‍ച്ചക്ക് അടിത്തറ പാകിയ അദ്ദേഹം 1989-ല്‍ സ്ഥാപനത്തിന്‍റെ ഉന്നത പദവിയില്‍ ഇരിക്കവേ സ്വയം വിരമിച്ച ശെഷം ടൊയോട്ട സണ്ണി എന്ന പേരിലാണു മലയാളി സമൂഹത്തിനിടയില്‍ അറിയപ്പെടുന്നത്. പിന്നീട് സഫീന റെന്‍റ് എ കാര്‍ , സഫീന ജനറല്‍ ട്രേഡിംഗ് ആന്‍റ് കോണ്ട്രാക്റ്റിംഗ് കമ്പനി മുതലായ സ്ഥാപനങ്ങളുടെ ചേയര്‍മാന്‍ സ്ഥാനം വഹിച്ചു വരികയായിരുന്നു.

1990 -ല്‍ ഇറാഖ് അദിനിവേശത്തെ തുടര്‍ന്ന് ഇന്ത്യാക്കാരെ നാട്ടില്‍ എത്തിക്കുന്നതില്‍ സുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ജാബിരിയ ഇന്ത്യന്‍ സ്കൂളിന്‍റെ സ്ഥാപകനായ പരേതന്‍ 15 വര്‍ഷക്കാലം ഇന്ത്യന്‍ ആര്‍ട്ട് സര്‍ക്കിളിന്‍റെ പ്രസിഡന്‍റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: മേരി മാത്യു, മക്കള്‍: ജോയ് മാതു, ആനി മാതു, സൂസന്‍ മാതു.

സംസ്കാരം പിന്നീട്
 
Sunny.1

LEAVE A REPLY

Please enter your comment!
Please enter your name here