ന്യൂജേഴ്‌സി: മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ കേരളത്തിന്റെ ബിസ്സിനസ്സ്,മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ ബിസിനസ് സെമിനാറിലേക്കു കേരളത്തില്‍ ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാനും ,ബിസിനസ് സെമിനാര്‍ കോര്‍ഡിനേറ്ററുമായ മാധവന്‍ ബി നായര്‍ അറിയിച്ചു. കച്ചവടത്തിന് പേരുകേട്ട നഗരമായ ആലപ്പുഴയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഇന്‍വെസ്‌റ്‌മെന്റ് സെമിനാറില്‍ പ്രാധാന്യം നല്‍കുന്നത് പ്രധാനമായും കേരളത്തിന്റെ പരമ്പരാഗതവും ഇന്ന് ലോക വിപണി യില്‍ വളരെ മാര്‍ക്കറ്റിങ് സാധ്യതകള്‍ ഉള്ളതുമായ ചെറുകിട ബിസ്സിനസ്സ് സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയുക ,അവയ്ക്കു അമേരിക്ക ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഫൊക്കാനയ്ക്കുണ്ട്.വിനോദ സഞ്ചാരമേഖലയ്ക്കു ആദിമകാലം തൊട്ടേ അറിയപ്പെട്ട ആലപ്പുഴയിലേക്ക് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനാ കേരളാ കണ്‍വന്‍ ഷനുമായി കടന്നു വരുമ്പോള്‍ വിനോദസഞ്ചാര മേഖലയിലെ ബിസ്സിനസ്സ് സംരംഭങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു.കേരളത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന ഈ മേഖലയും പുഷ്ടിപ്പെടേണ്ടതുണ്ട്.

മുപ്പത്തിമൂന്നു വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യ ,സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രസ്ഥാനമാണ് ഫൊക്കാന .ഈ സംഘടനയ്ക്ക് ഈ രംഗത്തു സഹായിക്കുവാന്‍ സാധിക്കുന്ന മേഖലകളില്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുവാന്‍ സാധിക്കും.അവരുടെ പ്രൊഡക്ടുകള്‍ അമേരിക്കയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് സാധിക്കും.സെമിനാറില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ ,സാമൂഹ്യ,ബിസിനസ്സ് മേഖലകളിലെ പ്രമുഖര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ കേരളത്തിന് ഗുണകരമാകുന്ന തരത്തില്‍ നടപ്പിലാക്കുവാന്‍ ഫൊക്കാന ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഫൊക്കാനയുടെ പുതിയ ഭരണ സമിതി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യത്തെ വര്‍ണ്ണാഭമായ പരിപാടിയാണ് കേരളാ കണ്‍വന്‍ഷന്‍ 2017 .കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയില്‍ ഈ ഒത്തുചേരല്‍ നടക്കുമ്പോള്‍ ഇന്‍വെസ്‌റ്‌മെന്റ് സെമിനാറിന് അതിന്റെതായ പ്രാധാന്യം ഉണ്ട്.അതുകൊണ്ടു കേരളാ കണ്‍വെന്‍ഷനിലേക്കും ബിസിനസ് സെമിനാറിലേക്കും എല്ലാ സംരംഭകരേയും സ്വാഗതം ചെയുന്നു

കേരളാ കണ്‍ വന്‍ഷനു ശേഷം നിരവധി പരിപാടികള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടക്കും പിന്നീട് 2018 ജൂണ്‍ അവസാനം,ജൂലൈ ആദ്യ വാരങ്ങളിലായി ഫൊക്കാനയുടെ അന്തര്‍ ദേശീയ കണ്‍വന്‍ഷന്‍ അമേരിക്കയുടെ ആദ്യ തലസ്ഥാനം എന്ന സാഹോദര്യ നഗരമായ ഫിലഡല്‍ഫിയയില്‍ നടക്കും.ഫിലാഡല്‍ഫിയ കണ്‍ വന്‍ഷന്റെ ചെയര്മാന് എന്ന നിലയില്‍ ഒരു ചരിത്ര മുഹൂര്‍ത്തത്തിന് തുടക്കം കുറിക്കുന്ന ഒരു കണ്‍വന്‍ഷന്‍ ആയി ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ മാറ്റുക എന്ന ലക്ഷ്യമാണ് എനിക്കുള്ളത് .വളരെ അടുക്കും ചിട്ടയോടും കുടി നടത്തപ്പെടുന്ന മനോഹരമായ ഉത്സവം ആക്കി മാറ്റുവാന്‍ എല്ലാ അമേരിക്കന്‍ മലയാളികളുടെയും പിന്തുണ ഉണടാകണമെന്നും മാധവന്‍ ബി നായര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here