ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയൻ പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വെക്കേഷണൽ ബൈബിൾ സ്കൂൾ “ഹീറോ 2017 ” ജൂലൈ 5,6,7 തീയതികളിൽ ന്യുയോർക്കിലും, ജൂലൈ 18, 19, 20 തീയതികളിൽ ന്യൂജേഴ്സിയിലും നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 
ജൂലൈ 5 മുതൽ 7വരെ ന്യൂയോർക്ക് ആൽബർട്സൺ വിസ്കാടി സെന്ററിലും, 18 മുതൽ 20 വരെ ന്യൂജേഴ്‌സി ഹാക്കൻസാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിലും വെച്ച് നടത്തപ്പെടുന്ന പരിപാടികളിൽ 4 വയസു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും  www.pypa.org
 
വാർത്ത: നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here