റോബര്‍ട്ട് വദ്രയുടെ മാതാവ് മൗരിന്‍ വദ്രയുള്‍പ്പെടെ 13 പേരുടെ വി.വി.ഐ.പി സുരക്ഷ ഡല്‍ഹി പൊലിസ് പിന്‍വലിച്ചു. മൗരിന്‍ വദ്രയ്ക്ക് ആറു പൊലിസുകാരുടെ സുരക്ഷയാണ് നല്‍കിയിരുന്നത്. ഇവരെകൂടാതെ മുന്‍ ഡല്‍ഹി പൊലിസ് മേധാവിയും സി.ബി.ഐ ഡയറക്ടറുമായ അലോക് കുമാര്‍ വര്‍മ, മനീഷീ ചന്ദ്ര എന്നിവര്‍ക്ക് നല്‍കിയിരുന്ന സുരക്ഷയും പിന്‍വലിച്ചു. മൗരിന്‍ വദ്രയ്ക്ക് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയതിനെ മാധ്യമങ്ങള്‍ ചോദ്യം ചെയതതിന് പിന്നാലെയാണ് മറ്റ് 13 പേരുടെയും വി.വി.ഐപി സുരക്ഷ പിന്‍വലിക്കാന്‍ ഡല്‍ഹി പൊലിസ് തീരുമാനിച്ചത്. കോണ്‍ഗ്രസ് വക്താവ് അംബികാ ദാസ്, എ.എ.പി മന്ത്രിമാര്‍, മുന്‍ ഡല്‍ഹി ചീഫ് സെക്രട്ടറി എന്നിവരും സുരക്ഷ ഒഴിവാക്കിയവരില്‍പെടുന്നു. നിലവില്‍ 464 വി.വി.ഐ.പികള്‍ക്കാണ് വിവിധ കാറ്റഗറിയില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2016 ലെ കണക്കു പ്രകാരം 42 പേര്‍ക്ക് zപ്ലസ് കാറ്റഗറി സുരക്ഷയും 60 പേര്‍ക്ക് z കാറ്റഗറി സുരക്ഷയും 72 പേര്‍ക്ക് y കാറ്റഗറി സുരക്ഷയും നല്‍കിവരുന്നുണ്ട്. രാജ്യ തലസ്ഥാനത്ത് 77000 പൊലിസുകാരില്‍ 10400 പേരും വി.ഐ.പി സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here