പിണറായി ഭരണത്തിന്റെ ഒരു വര്‍ഷത്തെ ഗുണഭോക്താക്കള്‍ ഭൂമാഫിയകളും വന്‍കിട മുതലാളിമാരും മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ദേശീയ ജനാധിപത്യ സഖ്യം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വര്‍ഷത്തെ ഭരണ നേട്ടമായി പിണറായി വിജയന്‍ കൊട്ടിഘോഷിക്കുന്ന പദ്ധതികളെല്ലാം കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കിയതാണെന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ നിരവധി പദ്ധതികള്‍ കേന്ദ്രം ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി അധികാരമേറ്റതിന് ശേഷം 19 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. സ്വന്തം പാര്‍ട്ടിക്കാരായ കൊലപാതകികളെ നിയന്ത്രിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും പിണറായി വിജയന്‍ ദുര്‍ഭരണവുമായി മുന്നേറുമ്പോഴും പ്രധാന പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ യുഡിഎഫ് പരാജയമാണെന്നും കുമ്മനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here