ചൈനക്കും പാക്കിസ്ഥാനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത തരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഇന്ത്യ ‘ആം ഫിബിയസ് അസോള്‍ട്ട് ‘കപ്പലുകള്‍ നിര്‍മ്മിക്കാന്‍ നടപടി തുടങ്ങിയതില്‍ ഞെട്ടി ലോക രാഷ്ട്രങ്ങള്‍ . .

അമേരിക്ക, റഷ്യ എന്നീ ലോക ശക്തികളുടെ നിരയിലേക്കാണ് ഇന്ത്യ ഇതോടെ കുതിക്കുന്നത്.

തദ്ദേശീയമായി തന്നെ ഈ ‘ ആക്രമണ’കാരിയെ നിര്‍മ്മിക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ ഈ രംഗത്ത് മറ്റ് രാജ്യങ്ങള്‍ ആശ്രയിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തല്‍.

ഉപഗ്രഹവിക്ഷേപണ രംഗത്ത് ലോകത്ത് നമ്പര്‍ വണ്‍ ആയി ചരിത്ര മുന്നേറ്റം നടത്തിയ ഇന്ത്യയുടെ മറ്റൊരു ചരിത്രമുന്നേറ്റമായാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക ശക്തികള്‍ ‘ ആംഫിബിയസ് അസോള്‍ട്ട് കപ്പലുകളുടെ ‘ നിര്‍മാണത്തെ നോക്കി കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

കടലിലൂടെ കുതിച്ചെത്തി കരയില്‍ കയറി ആക്രമണം നടത്തുന്ന ഈ കപ്പലുകള്‍ ഇനി പാക്കിസ്ഥാന്റെയും ചൈനയുടെയും പേടി സ്വപ്നമാകും.

കപ്പല്‍ നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി കഴിഞ്ഞു. ശത്രുരാജ്യങ്ങളിൽ നിന്നു സമീപകാലത്തു വെല്ലുവിളികൾ വർധിച്ചതാണ് പെട്ടെന്നു തീരുമാനമെടുക്കാൻ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

അമേരിക്ക ഉൾപ്പെടെയുള്ള ചുരുക്കം രാജ്യങ്ങളുടെ നിരയിലേക്കാണ് ഇതോടെ ഇന്ത്യയും ചുവടുവയ്ക്കുന്നത്. കടലിൽ സൈനികരെയും വൻതോതിൽ ആയുധങ്ങളെയും യുദ്ധമേഖലയിലേക്കു എത്തിക്കാനാണ് മുഖ്യമായും ഉപയോഗിക്കുക. 30,000 മുതൽ 40,000 ടൺ ഭാരമുള്ളതാകും കപ്പലുകളെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here