പെയര്‍ലാന്‍ഡ് (ടെക്‌സാസ്): ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ടെക്‌സസാസ്-ഒക്ലഹോമ റീജിയണ്‍ കലാമാമാങ്കത്തിനു പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവക ആഥിഥേയത്വം വഹിക്കും. സെന്റ് ജോസഫ് സീറോ മലബാര്‍ (സ്റ്റാഫ്‌ഫോര്‍ഡ്, ടെക്‌സാസ്) പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ഇന്റര്‍ പാരിഷ് ടാലെന്റ് ഫെസ്റ്റ് എന്നറിയപ്പെടുന്ന ഈ കലോത്സവം 2017 ഓഗസ്റ്റ് 4ന് ആരംഭിച്ചു ഓഗസ്റ്റ് 6 ന് അവസാനിക്കും.
ഓഗസ്റ്റ് നാലാം തീയതി ഉച്ചതിരിഞ്ഞു മൂന്നു മണിക്ക് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ഉദ്ഘാടനത്തോടുകൂടി തിരിതെളിയുന്ന ഈ കലാമാമാങ്കത്തിന് ഓഗസ്റ്റ് ആറാം തീയ്യതി വൈകീട്ട് ഏഴുമണിക്കു നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയോടുകൂടി തിരശീലവീഴും.

പതിനെട്ടോളം ഇനങ്ങളിലായി ടെക്‌സാസ്-ഒക്ലഹോമ പ്രദേശങ്ങളില്‍ നിന്നുമുള്ള എട്ടു ഇടവകകളില്‍പെട്ട അഞ്ഞൂറില്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ ഇന്റര്‍ പാരിഷ് ടാലെന്റ് ഫെസ്റ്റ് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമത്സരങ്ങളില്‍ ഒന്നാണ്.

എട്ടു ഇടവകകളില്‍ നിന്നും ഹ്യൂസ്റ്റണ്‍ പരിസര പ്രദേശങ്ങളില്‍നിന്നുമായി അയ്യായിരത്തോളം ആളുകള്‍ കലാമത്സരങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനെത്തും. പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ഇടവക വികാരി ഫാ.റൂബന്‍ താന്നിക്കല്‍, ഐ.പി.ടി.എഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോഷി വര്‍ഗ്ഗീസ്, ഇടവക ട്രസ്റ്റിമാരായ അഭിലാഷ് ഫ്രാന്‍സിസ്, ടോണി ഫിലിപ്പ്, ഫെമിങ് ജോര്‍ജ്ജ്, ജെയിംസ് തൈശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പേരടങ്ങുന്ന സംഘാടക സമിതിക്കും രൂപം കൊടുത്തു.

പരിപാടികളുടെ മെഗാ സ്‌പോണ്‍സറായ പ്രമുഖ ട്രാവല്‍ ഏജന്‍സി അബാക്കസ് ട്രാവെല്‍സിന്റെ സി.ഇ.ഒ. ഹെന്ററി പോളില്‍ നിന്നു ചെക്ക് ഏറ്റുവാങ്ങിക്കൊണ്ടും, വമ്പിച്ച സമ്മാനങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള റാഫിള്‍ ടിക്കറ്റ് ഐ.പി.ടി.എഫ് ഇവന്റ് ഡയറക്ടര്‍ കൂടിയായ ഇടവക വികാരി ഫാ.റൂബന്‍ താന്നിക്കലില്‍ നിന്നും കൈക്കാരന്‍ അഭിലാഷ് ഫ്രാന്‍സിസ് ഏറ്റുവാങ്ങിക്കൊണ്ടും പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് www.iptf2017.com സന്ദര്‍ശിക്കുക.

IPTF 2017 Logo Logo with 8 churchs patrons Mega Sponsor Abacus Travels handing over check Photo from last IPTF dance

LEAVE A REPLY

Please enter your comment!
Please enter your name here