കാലിഫോര്‍ണിയ: ലോക പ്രസിദ്ധ യോഗ ഗുരുവും, ബിക്രം യോഗാ സ്ഥാപകനുമായ ബിക്രം ചൗധരിയെ അറസ്റ്റു ചെയ്യുന്നതിനുള്ള വാറണ്ട് ലോസ് ആഞ്ചലസ് കോടതി പുറപ്പെടുവിച്ചു.
മെയ് 24 ന് അറസ്റ്റ് വാറഡ് പുറപ്പെടുവിച്ച ജഡ്ജി 8 മില്യണ്‍ ഡോളറിന്റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്.

2011 മുതല്‍ 2013 വരെ ബ്രിക്രം ചൗധരിയുടെ ലീഗല്‍ അഡൈ്വസറായിരുന്ന ജാഫ് നല്‍കിയ ലൈംഗീക പീഢന കേസ്സില്‍ 6.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഒരു കൊല്ലം മുമ്പ് ലോസ് ആഞ്ചലസ് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഒരു പെനി പോലും ഇതുവരെ നല്‍കാതിരുന്നതിനാണ് പുതിയ അറസ്റ്റ് വാറന്റ്. ഇതിനിടെ അമേരിക്കയില്‍ നിന്നും രക്ഷപ്പെട്ട പ്രതി മെക്‌സിക്കോയിലേക്കോ, ഇന്ത്യയിലേക്കോ കടന്നു കളഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

അത് സമയം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ബ്രിക്രം ചൗധരി പറഞ്ഞു. ഗുരുവിനെതിരെ സമര്‍പ്പിച്ച നഷ്ടപരിഹാര കേസ്സില്‍ വിജയിച്ച മുന്‍ ലീഗല്‍ അഡൈ്വസര്‍ ജാഫ- ബോഡന്‍(JAFA-BOBDEN) ഈ വിധി ലൈംഗീക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കു ആത്മധൈര്യം വീണ്ടെടുക്കുന്നതിനും, ഇത്തരം വ്യക്തികളെ സമൂഹമധ്യത്തില്‍ തുറന്നുക്കാണിക്കുന്നതിനും ഇടയാകുമെന്നാണ് അഭിപ്രായപ്പെട്ടത്.

yoga

LEAVE A REPLY

Please enter your comment!
Please enter your name here