ഡാലസ്: പ്രശ്‌നങ്ങള്‍ ഇല്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ആരില്‍ നിന്നാണോ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അവരോട് ക്ഷമിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ് വിശ്വാസ ജീവിതത്തില്‍ വളരുന്നതിന് സാധ്യമാകുകയുള്ളൂ. സുപ്രസിദ്ധ വചന പ്രഘോഷകനും കാര്‍ഡിയോളജിസ്റ്റുമായ ഡോ. മുരളിധര്‍ പറഞ്ഞു. 

ഗുഡ്‌ന്യൂസ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ജൂണ്‍ 26, 27 തിയതികളില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ  പ്രാരംഭദിനം ലൂക്കോസിന്റെ സുവിശേഷം 17–ാം അധ്യായത്തെ ആസ്പദമാക്കി സന്ദേശം നല്‍കുകയായിരുന്നു ഡോക്ടര്‍ മുരളിധര്‍.

വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ പ്രസംഗം കേള്‍ക്കുന്നതിന് എത്തിച്ചേര്‍ന്നിരുന്നു. തോമസ് മുല്ലക്കല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. പാസ്റ്റര്‍ ലസ്‌ലി വര്‍ഗീസ് ആമുഖ പ്രസംഗം നടത്തി. പാസ്റ്റര്‍ മാത്യു വര്‍ഗീസ് ഡോക്ടറെ പരിയപ്പെടുത്തുകയും പ്രസംഗം മലയാള ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുകയും ചെയ്തു.

dr3 dr1

LEAVE A REPLY

Please enter your comment!
Please enter your name here