ആലപ്പുഴ : അമേരിക്കൻ മലയാളി ഓൺലൈൻ മാധ്യമ രംഗത്തേക്ക് കടന്നുവന്ന കേരളാ ടൈംസ് ഓൺ ലൈൻ ഫൊക്കാനാ കേരളാ കൺവൻഷൻ പതിപ്പ്  പുറത്തിറക്കി. പിറവത്ത് നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പതിപ്പ് പ്രകാശനം ചെയ്തത്. ഫൊക്കാന കേരളാ കൺ വൻഷനിലെ ഒരു താരമായിരുന്നു കേരളാ ടൈംസ് ഫൊക്കാന സ്പെഷ്യൽ പതിപ്പ്. 16  പേജുകളിൽ മൾട്ടി കളറിൽ അച്ചടിച്ച കേരളാ ടൈംസ് നു ഫൊക്കാന കൺവൻഷനിൽ മികച്ച അഭിപ്രയമാണ് ലഭിച്ചത്. ഫൊക്കാനയുടെ ഇന്നുവരെയുള്ള ചരിത്രവും, ഫൊക്കാനയ്‌ക്കൊപ്പം നടന്ന പ്രഗത്ഭരായ വ്യക്തികൾ, കേരളത്തിൽ വിവിധ രംഗങ്ങൾ കീഴടക്കിയ  അമേരിക്കൻ മലയാളികൾ ആയ വ്യക്തികളെ കുറിച്ചുള്ള ഫീച്ചറുകൾ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കൺവൻഷൻ പതിപ്പ് പുറത്തിറക്കിയത്.

കേരളാ ടൈംസിന്റെ കേരളാ ഡസ്ക് നേതൃത്വം നൽകിയ പതിപ്പിന് അമേരിക്കൻ മലയാളികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോൾ കറുകപ്പിള്ളിൽ മാനേജിങ് ഡയറക്ടറും ബിജു കൊട്ടാരക്കര മാനേജിങ് എഡിറ്ററുമായ പ്രവർത്തിക്കുന്ന കേരളാ ടൈംസ്  ചുരുങ്ങിയ സമയം കൊണ്ട് വായനക്കാരുടെ ഹൃദയത്തിൽ ഒരു മാറ്റം ഉണ്ടാക്കുവാൻ കേരളാ  ടൈംസിനു സാധിച്ചു. ചില വാർത്തകൾ കേരളാ ടൈംസിന് അമേരിക്കൻ മലയാളികൾക്കിടയിൽ മാത്രമല്ല, സമൂഹമാകെ ഒരു അംഗീകാരം ലഭിക്കുവാൻ വഴിയൊരുക്കി. തുടർന്നും വായനക്കാരുടെ അംഗീകാരവും, ആശിർ വാദവും ഉണ്ടാകണമെന്ന് പോൾ കറുകപ്പിള്ളിൽ, ബിജു കൊട്ടാരക്കര എന്നിവർ അറിയിച്ചു.

കേരളാ ടൈംസ് ഫൊക്കാന കേരളാ കൺവെൻഷൻ സപ്ലിമെന്റ് ഓൺലൈനിൽ വായിക്കുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 http://keraladharshanam.com/KeralaTimes.html 

10

IMG_9164Page 1

2 3 4 5 7

 

LEAVE A REPLY

Please enter your comment!
Please enter your name here