ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര േമാദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തിങ്കളാഴ്ച പുറപ്പെടും. ജർമനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഇൗ രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും നിക്ഷേപം വർധിപ്പിക്കുകയുമാണ് സന്ദർശനത്തിെൻറ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ആറുദിവസം നീളുന്ന സന്ദർശനത്തിൽ ആദ്യം ജർമനിയിലാണ് എത്തുക. അവിടെ ജർമൻ ചാൻസലർ അംഗല മെർകൽ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച അവിടെനിന്ന് സ്പെയിനിലേക്ക് പുറപ്പെടും. മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്. 

സ്പെയിൻ സന്ദർശനത്തിന് േശഷം റഷ്യയിലേക്ക് പോകും. ഇൗ മാസം 31 മുതൽ ജൂൺ രണ്ടുവരെയുള്ള സന്ദർശനത്തിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ജൂൺ രണ്ടിന് മോദി ഫ്രാൻസിലേക്ക് പുറപ്പെടും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി പാരിസിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മൂന്നിന് പ്രധാനമന്ത്രി മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here